The Story of So Called "Thirteen"
പതിമൂന്നിന്റെ കഥ The Story of So Called "Thirteen" #LockdownDiaryPart13 A HORCOMSCIFIC EXPERIMENT BY ARUNJITH A #AJCREATIVE [HORROR-COMEDY- SCIENCE-FICTION] 2020 November 12 "നാളെ എന്റെ പിറന്നാളണല്ലോ. എന്തായാലും ഇപ്പോ ആരോടും ഒന്നും പറയണ്ട . അവർ എന്തൊക്കെ സർപ്രൈസായിരിക്കും എനിക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുക. " - ദിവ്യ ഉറങ്ങാൻ കിടന്നപ്പോൾ നാളത്തെ പിറന്നാൾ വിശേഷങ്ങളെപ്പറ്റി മനസ്സിൽ കാണുകയായിരുന്നു. 2020 നവംബർ 13 "ഹലോ ദിവ്യാ , വേഗം എഴുന്നേറ്റേ" "ശരി, അച്ഛാ ഞാനിതാ വരുന്നൂ. " തന്റെ അച്ഛൻ തനിക്ക് ബർത്ത്ഡേ സ്പെഷ്യൽ ഗിഫ്റ്റ് തരാൻ പോകുവായിരിക്കും എന്ന് ആകാംക്ഷയോടെ അവൾ വേഗം ചാടിയെണീറ്റ് അച്ഛന്റെയടുത്തേക്കോടി. പക്ഷേ.. "മോളെ ഗുഡ് മോർണിംഗ് " " ഗുഡ് മോർണിംഗ് അച്ഛാ" "മോളെ നീ ആ കുഴമ്പിങ്ങെടുത്തേ , കാൽ മുട്ടിന് നല്ല വേദന " "എന്താ എന്ത് പറ്റി അച്ഛാ" അച്ഛന്റെ ശബ്ദം കേട്ട് ദിവ്യാംശും ഓടി വന്നു. "ഒന്നുമില്ല മോനേ, അച്ഛൻ ചെറുതായൊന്ന് വീണു" "അയ്യോ എങ്ങനെ " " അത് പിന്നെ ഞാൻ എഴുന്നേൽക്കാൻ നോക്കുമ്പോഴേക്ക...