The Story of So Called "Thirteen"

 പതിമൂന്നിന്റെ കഥ

The Story of So Called "Thirteen"

#LockdownDiaryPart13

A HORCOMSCIFIC EXPERIMENT BY

ARUNJITH A #AJCREATIVE

[HORROR-COMEDY- SCIENCE-FICTION]


2020 November 12

"നാളെ എന്റെ പിറന്നാളണല്ലോ. എന്തായാലും ഇപ്പോ ആരോടും ഒന്നും പറയണ്ട . അവർ എന്തൊക്കെ സർപ്രൈസായിരിക്കും എനിക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുക. " - ദിവ്യ ഉറങ്ങാൻ കിടന്നപ്പോൾ നാളത്തെ പിറന്നാൾ വിശേഷങ്ങളെപ്പറ്റി മനസ്സിൽ കാണുകയായിരുന്നു. 


2020 നവംബർ 13

"ഹലോ ദിവ്യാ , വേഗം എഴുന്നേറ്റേ" 

"ശരി, അച്ഛാ ഞാനിതാ വരുന്നൂ. " തന്റെ അച്ഛൻ തനിക്ക് ബർത്ത്ഡേ സ്പെഷ്യൽ ഗിഫ്റ്റ് തരാൻ പോകുവായിരിക്കും എന്ന് ആകാംക്ഷയോടെ അവൾ വേഗം ചാടിയെണീറ്റ് അച്ഛന്റെയടുത്തേക്കോടി. പക്ഷേ..

"മോളെ ഗുഡ് മോർണിംഗ് "

" ഗുഡ് മോർണിംഗ് അച്ഛാ"

"മോളെ നീ ആ കുഴമ്പിങ്ങെടുത്തേ , കാൽ മുട്ടിന് നല്ല വേദന "

"എന്താ എന്ത് പറ്റി അച്ഛാ"

അച്ഛന്റെ ശബ്ദം കേട്ട് ദിവ്യാംശും ഓടി വന്നു.

"ഒന്നുമില്ല മോനേ, അച്ഛൻ ചെറുതായൊന്ന് വീണു"

"അയ്യോ എങ്ങനെ "

" അത് പിന്നെ ഞാൻ എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും കട്ടിലിൽ നിന്നും താഴെ വീണു"

"അയ്യോ അച്ഛാ നമുക്ക് ഹോസ്പിറ്റലിൽ പോകാം "

"വേണ്ട, മോനെ, ദിവ്യയോട് കുഴമ്പെടുക്കാൻ പറഞ്ഞിട്ടുണ്ട്. അവളിപ്പോ കൊണ്ടുവരും. അത് പുരട്ടിയാൽ കുറച്ചാശ്വാസം കിട്ടും "

" ഇതാ അച്ഛാ കുഴമ്പ്, ഞാൻ പുരട്ടി തരണോ?"

"വേണ്ട മോളെ , നീ ഇപ്പോൾ എഴുന്നേറ്റിട്ടല്ലേ ഉള്ളൂ , പോയി കുളിച്ച് ഫ്രഷായിക്കോളൂ, ദിവ്യാoശേ, നീയും "

"'ശരി അച്ഛാ"

"അയ്യോ, ആരെങ്കിലും ഓടിവായോ" 

"അടുക്കളയിൽ നിന്നും അമ്മയുടെ നിലവിളി ആണല്ലോ"

"അതെ ഏട്ടാ, നമുക്കൊന്ന് പോയി നോക്കാം. എന്ത് പറ്റി ആവോ"

"അമ്മേ, എന്ത് പറ്റി അമ്മേ"

" മോളെ , എന്റെ കൈ പൊള്ളി"

"അയ്യോ , എങ്ങനെ"

" ഞാൻ ചായ തിളപ്പിക്കാൻ വെച്ചിരുന്നു. അത് തിളച്ചുമറിഞ്ഞ് എന്റെ കൈയിലേക്ക് ഒന്നായിട്ട് വീണു, ആ ..എന്തൊരു വേദനയാ"

"നമുക്ക് അച്ഛനോട് പറഞ്ഞ് ഹോസ്പിറ്റലിൽ പോകാം "

" അച്ഛനും വയ്യല്ലോ ദിവ്യാ.. ഞാൻ പോകാം അമ്മയുടെ കൂടെ . "

"ഓ, ഞാനത് മറന്നു.. നിങ്ങൾ ഹോസ്പിറ്റലിൽ പോയി വരുമ്പോഴേക്കുo ഞാനിവിടെ ഒന്ന് വൃത്തിയാക്കാം. പിന്നെ മാസ്കും സാനിറ്റൈസറും ഒന്നും മറക്കല്ലേ... കൊറോണ പടരുന്ന കാലമാ ... ആരുമായും അധികം സമ്പർക്കത്തിലൊന്നും പെടാതെയും ശ്രദ്ധിക്കണം "

" അതൊക്കെ ഞങ്ങൾ നോക്കാം മോളെ , നീ സമാധാനമായിരി. ഞങ്ങളിപ്പോ തന്നെ വരാട്ടോ, അച്ഛനെ നന്നായി നോക്കണേ"

"ശരി അമ്മേ, ശരി ചേട്ടാ, റ്റാറ്റാ ബൈ ബൈ"


ഇന്നെന്റെ പിറന്നാളായിട്ട് ഇതെന്തായീ കാണുന്നേ എന്റീശ്വരാ .. ആർക്കും പിറന്നാളിനെപ്പറ്റി ഓർമ പോലുമില്ല. പിന്നെ ഈ വീട്ടിലെ ഓരോരുത്തർക്കും എന്തൊക്കെയാണീ സംഭവിക്കുന്നത്. എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനെ. ദിവ്യ തന്റെ പിറന്നാളിന്നെപ്പറ്റി ആലോചിച്ച് സങ്കടത്തിലായി..

"എന്തായാലും ഇപ്പോ ഒന്നും പറയണ്ട അവർ വരട്ടെ, എന്നിട്ട് നോക്കാം"


"മോളെ ഒന്നിങ്ങ് വന്നേ"

"ദാ വരുന്നു അച്ഛാ"

" ഇന്നെന്താ ചായയൊന്നും ആയില്ലേ? നിന്റമ്മയും ചേട്ടനും എവിടെപ്പോയി?"

"അത് പിന്നെ അച്ഛാ , ചായ തിളച്ചുമറിഞ്ഞ് അമ്മയുടെ കൈ പൊള്ളി. അച്ഛന് വയ്യാത്തതുകൊണ്ട് ചേട്ടൻ അമ്മയേയും കൂട്ടി ആശുപത്രിയിലേക്ക് പോയി"

"അയ്യോ, എന്തായാലും അവർ വരട്ടെ, എന്നിട്ട് നമുക്കൊരുമിച്ച് ഭക്ഷണം കഴിക്കാം"

"ശരി അച്ഛാ"

" അച്ഛാ , ദാ ഞങ്ങൾ വന്നു"

" അയ്യോ ചേട്ടാ, ചേട്ടനിതെന്തു പറ്റി "

"അത് ദിവ്യാ , ഞങ്ങൾ ഹോസ്പിറ്റലിലേക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നു. അപ്പോഴേക്കും ഒരു കാർ വന്ന് തട്ടി. ഭാഗ്യത്തിന് രക്ഷപ്പെട്ടു. അമ്മയ്ക്കും ഒന്നും സംഭവിക്കാതെ തന്നെ രക്ഷപ്പെട്ടു. എന്റെ കൈയ്ക്ക് ചെറിയ ഒരു പരിക്ക് : അത് കൊണ്ടാണ് പ്ലാസ്റ്ററിട്ടത്. അമ്മയ്ക്ക് പുരട്ടാൻ മരുന്നുo ഗുളികയും ഉണ്ട്. എന്തായാലും ജീവനോടെ തിരിച്ചെത്താൻ കഴിഞ്ഞല്ലോ എന്റീശ്വരാ "

" ഹലോ, എന്താ ഇവിടെ ഒരു ബഹളം " എല്ലാവരുടെയും സംസാരവും ബഹളവും കേട്ട് ചിക്കു ദ റോബോ ഓടി വന്നു.

"ചിക്കൂ , നീ ഇത് കണ്ടോ എന്റെ അച്‌ഛൻ കട്ടിലിൽ നിന്ന് വീണു. അമ്മയ്ക്ക് കൈ പൊള്ളി. ചേട്ടന് കാർ ആക്സിഡന്റിൽ കൈയ്ക്ക് പരിക്ക് , ഇതെന്തൊക്കെയാ ഈ സംഭവിക്കുന്നേ, എനിക്കൊന്നും മനസ്സിലാവുന്നില്ല"

"അയ്യോ, ദിവ്യാ ... ഇന്ന് നിന്റെ പതിമൂന്നാം പിറന്നാളല്ലേ.. പിറന്നാൾ ദിവസം തന്നെ ഇങ്ങനെ സംഭവിക്കാൻ ... എന്തോ ഒരു കുഴപ്പo ഉണ്ട്. "

"ഹാവൂ, എനിക്ക് സമാധാനം ആയി. നിനക്കെങ്കിലും എന്റെ പിറന്നാൾ ഓർമ ഉണ്ടല്ലോ. താങ്ക്യൂ ചിക്കൂ "

''അയ്യോ, ഞങ്ങൾക്ക് ഈ അപകടങ്ങൾ സംഭവിക്കുന്നതിനിടയിൽ മറന്നു പോയതാ മോളെ , ക്ഷമിക്കണം "

" അതൊന്നും സാരമില്ലച്ഛാ , എനിക്കൊരു സങ്കടവുമില്ല. നിങ്ങൾക്ക് വേഗം ഭേദമാകണം എന്നാണിപ്പോ എന്റെ പ്രാർത്ഥന "

" ശരി മോളെ , എന്നാലും ചിക്കു പറഞ്ഞതിലുo ഒരു കാര്യമുണ്ട്. നിന്റെ പതിമൂന്നാം പിറന്നാളിൽ ഇങ്ങനെയൊക്കെ സംഭവിക്കാൻ എന്തെങ്കിലും ഒരു കാരണം ഇല്ലാതിരിക്കില്ല. നമുക്ക് ഒരു ജോത്സ്യനെ വിളിപ്പിച്ച് പ്രശ്നം വെച്ചു നോക്കിയാലോ"

"ശരി അച്ഛാ , ഇപ്പോൾ തന്നെ വിളിക്കൂ. ഞങ്ങൾ അതിനുള്ള സൗകര്യങ്ങളൊക്കെ ഒരുക്കാം"

Comments