Happy Teachers Day

അറിവിൻ പ്രകാശമേ ...

Lockdown Diary Part 12 

Happy Teachers Day

രചന : അരുൺജിത്ത് എ

#AJCreative

 ഇന്ന് അധ്യാപകദിനം . ഏവർക്കും മാതൃകയായ അധ്യാപകൻ ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനം ആണ് നമ്മൾ അധ്യാപക ദിനം ആയി ആചരിക്കുന്നത്. നമ്മുടെ സാമൂഹ്യശാസ്ത്രം അധ്യാപകനും ശാസ്ത്രജ്ഞനുമായ കുമാരേട്ടന്റെ വീട്ടിൽ നടന്ന അധ്യാപക ദിനാഘോഷത്തിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം. 

" അച്ഛാ Happy Teachers Day, അച്ഛനാണച്ഛാ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ "

"Thank you മക്കളെ , പക്ഷെ എനിക്ക്  സങ്കടമാണ് ... "

"അതെന്താണച്‌ഛാ , ഈ സുദിനത്തിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത് ? "

" അത് മക്കളെ . പണ്ടത്തെ നല്ല കാലം ഓർത്ത് സങ്കടപ്പെട്ടതാ ... നമ്മുടെ കുട്ടികളെയും എന്റെ സുഹൃത്തുക്കളായ അധ്യാപകരെയും ഇനിയെന്നാണ് നേരിട്ട് കാണാനാവുക. നമ്മുടെ സ്വന്തം മക്കളെപ്പോെലെ കാണുന്ന കുസൃതിക്കുടുക്കകളുടെ കളിചിരികളും പഠിത്തവും എക്സാം ഹാളിലെ തമാശകളും ഒക്കെയായി നടന്ന ഒരു കാലം ഇനിയെന്നാണാവോ വീണ്ടും തിരിച്ചു വരിക ? ദൈവമേ ."

"അതെ അച്‌ഛാ , ഞങ്ങളുo ഞങ്ങളുടെ കൂട്ടുകാരെയും ടീച്ചർ മാരെയും വല്ലാതെ മിസ് ചെയ്യുന്നു. ഈ Online Classes ഒന്നും നമ്മുടെ വിദ്യാലയത്തിെലെ ക്ലാസ് മുറികൾക്ക് ഒരിക്കലും ബദലാകില്ലച്ഛാ .. എന്നാലും ഈയൊരു പ്രത്യേക സാഹചര്യത്തിൽ നമുക്ക് നമ്മുടെ കൂട്ടുകാരെയും അധ്യാപകരെയും ഒരുമിപ്പിച്ച് ഒരു Online അധ്യാപകദിനാഘോഷം സംഘടിപ്പിച്ചാലോ ?"

"അത് നല്ല ഐഡിയ ആണ് ദിവ്യാംശേട്ടാ .. ഞാനെന്റെ ആശയം പറയാം. നമുക്ക് Online ഗാനാലാപന മത്സരം സംഘടിപ്പിച്ചാലോ . സംഗീത വല്ലരി. നമ്മുടെ അധ്യാപകരെയും സുഹൃത്തുക്കളെയും സംഘടിപ്പിച്ചു കൊണ്ട്..."

"Thank you ദിവ്യാംശ്, ദിവ്യ.. എന്റെ ആഗഹം സഫലീകരിക്കാൻ ഒരു ഉപായം പറഞ്ഞു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി. നിങ്ങളെപ്പോലുള്ള മക്കളെക്കിട്ടാൻ പുണ്യം ചെയ്യണം. " 

"അതെ കുമാരേട്ടാ, നമുക്ക്  ഈശ്വരൻ നൽകിയ വരദാനം തന്നെയാണ് നമ്മുടെ മക്കൾ "

"Thank you അമ്മേ, അച്ഛാ . ഞങ്ങൾ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാം. നിങ്ങളും ഒരുങ്ങിക്കൊള്ളൂ. ഇനി നമുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാം. Sorry, സംഗീത വല്ലരി Online മത്സരം അധ്യാപകദിനാഘോഷത്തിന് കാണാം. "

കുമാരേട്ടൻ : ഏവർക്കും സംഗീത വല്ലരി Online സംഗീത മഹാമഹത്തിലേയ്ക്ക് സുസ്വാഗതം . ഏവർക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ. ആരാധനയുടെ പ്രാർത്ഥനാ ഗീതത്തിലൂടെ നമുക്ക് ചടങ്ങുകൾക്ക് തുടക്കം കുറിയ്ക്കാo .

ആരാധന : അറിവിൻ പ്രകാശമേ


അണയാതിരിക്കുവിൻ


അകതാരിലെന്നും


പ്രകാശിച്ചിടേണേ


എരിയുന്ന തിരിയും


പിരിയുമൊരെണ്ണയും


ആത്മബന്ധത്തിന്റെ


ദിവ്യപ്രകാശവും


ഈ കൊച്ചു മൺദീപം


കാട്ടിത്തരുമൊരു


പ്രാപഞ്ചികത്തിൻ


അർഥ ശാസ്‌ത്രം..

അന്ധകാരത്തിന്റെ ഇരുട്ടിൽ നിന്നുo അറിവിൻ പ്രകാശത്തിലേയ്ക്ക് നമ്മെ നയിക്കുന്ന നമ്മുടെ എല്ലാ ഗുരുക്കന്മാർക്കും അധ്യാപകദിനാശംസകൾ നേരുന്നു.

കുമാരേട്ടൻ: നന്ദി. ഇനി നമുക്ക് അതുല്യ, ആവണി , അഞ്ജലി എന്നിവർ ചേർന്ന് ആലപിക്കുന്ന പ്രാർത്ഥനാഗാനം കേൾക്കാം.

അതുല്യ, ആവണി , അഞ്ജലി : എങ്ങുമെങ്ങും നിറയും വെളിച്ചമേ എൻ കരളിൽ കുടിയിരിക്കേണമേ എൻ പാദം ഇടറാതിരിക്കുവാൻ എങ്ങുമെന്നിൽ കൃപ ചൊരിയേണമേ ..

കുമാരേട്ടൻ : നന്ദി, ഇനി നമുക്ക് രാജുവിന്റെയും ലതികയുടെയും സംഗീതാലാപനത്തിലേയ്ക്ക് കടക്കാം എന്താ രാജൂ, ലതിക തുടങ്ങുകയല്ലെ ?

രാജു , ലതിക : അതെ സാർ . " ഗുരുപാദമേ, ആത്മ  ചൈതന്യമേ വഴി നീ തെളിക്കേണമേ. നിറ ദീപമേ സ്നേഹ സൗന്ദര്യമേ കൂട്ടായി വന്നീടണേ " എന്റെ എല്ലാ ഗുരുക്കന്മാർക്കും സുഹൃത്തുക്കൾക്കുo അധ്യാപകദിനാശംസകൾ . ഞാൻ നിങ്ങളെയൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നു.

കുമാരേട്ടൻ, സാം മാഷ്, ആരാധന,  ദിവ്യാംശ്, ദിവ്യ, അമ്മ : നന്നായിട്ടുണ്ട്. Thank you ലതിക , രാജു . ഞങ്ങളും നിങ്ങളെ ഒരു പാട് മിസ്സ് ചെയ്യുന്നു.

സാം മാഷ് : ഇനി ഞാൻ ആലപിക്കാം. എന്റെ എല്ലാ ഗുരുക്കന്മാർക്കും സ്വന്തം മക്കളെപ്പോെലെ കാണുന്ന നിങ്ങളേവർക്കും വേണ്ടി ... " അറിവിൻ ചിരാതെന്റെ ഹൃത്തിൽ പകർന്ന് അതിലേറെ വാത്സല്യക്കരുതലും തന്ന് അവനിയിൽ ഞാനെന്നും കൺകണ്ട    ദൈവമാം അവരെന്റെ ജീവിലെ ഗുരു ശ്രേഷ്ഠരാ ... " ഏവർക്കും അധ്യാപകദിനാശംസകൾ

ദിവ്യാംശ് : ഞാൻ എല്ലാ ഗുരുക്കന്മാർക്കും വേണ്ടി ഒരു ഗാനം ആലപിക്കാം "അക്ഷരം എന്നുടെ നാവിൽ കുറിച്ചിട്ട അക്ഷയ ചൈതന്യരൂപമേ .. അക്ഷയചൈതന്യരൂപമേ ..." ഏവർക്കും എന്റെ അധ്യാപക ദിനാശംസകൾ .

ദിവ്യ : ഏവർക്കും അധ്യാപക ദിനാശംസകൾ . ഞാൻ എന്റെ ഈ ഗാനം നിങ്ങൾക്കേവർക്കുമായി സമർപ്പിക്കുന്നു " ഇരുളകറ്റി വെളിച്ചം തേടാൻ നിങ്ങളെയാരു പഠിപ്പിച്ചു. 'അ' എന്നെഴുതാൻ അമ്മയെയറിയാൻ മണ്ണറിഞ്ഞു നടന്നീടാൻ കഥയും കളിയും കാര്യവുമായി നമ്മെ നയിച്ചവർ ഗുരുനാഥർ.."

അമ്മ ജാനുച്ചേച്ചി : എല്ലാ സഹൃദയരായ സുഹൃത്തുക്കൾക്കുo അധ്യാപകർക്കും അധ്യാപക ദിനാശംസകൾ. ഞാൻ എന്റെ പാട്ട് എല്ലാവർക്കുമായി സമർപ്പിക്കുന്നു : " അക്ഷരലോകത്ത് വാതിൽ തുറന്നൊരു ആദ്യ ഗുരുവാണ് എന്റെ ടീച്ചർ. പള്ളിക്കൂടത്തേക്ക് എന്നെ കയറ്റിയ ആദ്യ ഗുരുനാഥ എന്റെ ടീച്ചർ  . " Happy Teachers Day To All my dear teachers and friends. 

അങ്ങനെ ഏവരും തങ്ങളുടെ അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ടുo പാട്ടുകൾ പാടിക്കൊണ്ടും അധ്യാപക ദിനാഘോഷം കെങ്കേമമായി ആചരിച്ചു.

സുമതി ടീച്ചർ, സാം മാഷ്, ആരാധന, രാജു : ഇങ്ങനെയെങ്കിലും നമുക്ക് പരസ്പരം കാണാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും പാട്ടുകൾ പാടി ആസ്വദിക്കാനും ഒരു നല്ല അധ്യാപക ദിനം ആചരിക്കാനും അവസരം നൽകിയ കുമാരേട്ടനും കുടുംബത്തിനും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ... ഒരിക്കൽ കൂടി ഇനിയെന്നെങ്കിലും നമുക്ക് നേരിൽ കാണാൻ കഴിയണേയെന്ന് ഈശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് ഏവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ നേരുന്നു. നന്ദി, നമസ്കാരം. 

കുമാരേട്ടനും കുടുംബവും : അങ്ങനെ തന്നെ നടക്കട്ടെ എന്ന ശുഭാപ്തിവിശ്വാസവുമായി നമുക്ക് പിരിയാം. നന്ദി നമസ്കാരം

ഏവരും : ദേശീയ ഗാനം : ജനഗണമന...

തുടരും .

To be continued. Surprise Suspense. Think outside the Box

ഗാനങ്ങൾക്ക് കടപ്പാട് : Youtube


With Love : Arunjith A


Comments