Happy World Heart Day ❤️
ഹൃദയത്തിൽ സൂക്ഷിക്കാം....❤️
By Arunjith A #AJCreative
ഹൃദയം, നമ്മൾ ജനിക്കുന്നതു മുതൽ മരിക്കുന്നതുവരെ നിർത്താതെ മിടിക്കുകയാണ് പാവം . നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തികളും നമ്മുടെ ഹൃദയത്തെക്കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് നാമോരുത്തരും മനസ്സിലാക്കണം. നമ്മൾ പരസ്പരം കലഹിക്കുമ്പോഴും പഴിക്കുമ്പോഴും കുത്തുവാക്കുകളും പരദൂഷണങ്ങളും കൊണ്ട് മറ്റുള്ളവരെ നോവിക്കുമ്പോഴും നാമിത് ഓർക്കുന്നില്ല. നമ്മളിൽ പലരും സിഗരറ്റും ബീഡിയും മദ്യപാനവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച് സ്വന്തം ഹൃദയത്തെയും ശരീരത്തെയും സ്വന്തം കുടുംബത്തിലെ സന്തോഷങ്ങളെ തല്ലിക്കെടുത്തുകയും അതിലുപരി സമൂഹത്തെയും നശിപ്പിക്കുമ്പോഴും നാമിത് ഓർക്കുന്നില്ല... നമ്മൾ പരസ്പരം സ്നേഹിച്ചുo സഹകരിച്ചും ദുശ്ശീലങ്ങളെയെല്ലാം അകറ്റി നിർത്തിയും ജീവിച്ചാൽ തന്നെ ഈ ലോകം എത്ര മനോഹരവും സുന്ദരവുമാകുമെന്ന് നമ്മളിലാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ കൊവിഡ് കാലത്തെങ്കിലും നമുക്ക് പരസ്പരം മറ്റുള്ളവരെ കുറ്റപ്പെടുത്താതെയും പഴിചാരാതെയും സ്നേഹിച്ചും സഹകരിച്ചുo എല്ലാവരേയും മാറോടു ചേർത്ത് നമ്മുടെ ഹൃദയത്തിലും അവർക്ക് ഒരു സ്ഥാനം കൊടുക്കാം. കൊവിഡ് എന്ന മഹാമാരിയ്ക്കെതിരെ പോരാടുന്ന നമ്മുടെ സഹോദരങ്ങളേയും മറ്റേവരേയും പോലെ തന്നെ നമുക്ക് നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കാം . നമ്മൾ ഹൃദയത്തിൽ തട്ടി സംസാരിച്ചു എന്നെല്ലാം പറയാറില്ലേ. അതുപോലെ നമുക്ക് ഈ ഹൃദയ ദിനത്തിൽ നമ്മുടെ കൊവിഡ് പോരാളികൾക്ക് ഹൃദയത്തിൽ തട്ടി ഒരു ബിഗ് സല്യൂട്ട് നേരാം ഏവർക്കും ഹൃദയം നിറഞ്ഞ ഹൃദയ ദിനാശംസകൾ ❤️
❤️ സ്നേഹത്തോടെ ❤️
അരുൺജിത്ത് എ
Comments
Post a Comment