Withdraw EIA Draft 2020

 കാര്യം നിസ്സാരം പ്രശ്നം ഗുരുതരം

Lockdown Diary Part 11

രചന അരുൺജിത്ത് എ

#AJCreative


EIA EIA EIA .... എവിടെ നോക്കിയാലും ഇപ്പോൾ പറയുന്ന അല്ലെങ്കിൽ നാം ഏവരും കാണുന്ന ഒരു വാക്കാണ് EIA. എന്താണ് ഈ EIA ? അതേക്കുറിച്ച് നമ്മുടെ കുമാരേട്ടന്റെ വീട്ടിലും ഒരു തീപ്പൊരി ചർച്ച തന്നെ നടന്നു. ആ ഒരു സുദിനത്തിലേക്ക് ...


"നമ്മുടെ രാജ്യത്തെ നശിപ്പിക്കാനൊരു സാധനം വന്നീണ്ട്......"


"എന്താണച്ഛാ അത് ?"


" EIA "


"എന്ത് തേങ്ങയാന്നപ്പാ താനീ പറേണേ.... "


" ടാ പരമൂ.. നിന്നെ ഏട്ന്നാപ്പാ ഇത്ര പെട്ടെന്ന് ഇങ്ങട് കെട്ടിയെഴുന്നള്ള്യേ ?"


" ഒരു മാതിരി തോന്ന്യാസം പറയല്ലേ ... ഒന്നുല്ലേലും ഞാൻ വകേല് നിങ്ങളെ ഒരു അളിയനല്ലേ ... അതിഥികളോട് സഭ്യമായ ഭാഷയിൽ പറയാൻ അങ്ങേയ്ക്കറിയൂല്ലേ.."


"അങ്ങനെ വഴിക്കുവാ താൻ തന്നല്ലേ പറഞ്ഞേ തേങ്ങാന്ന് അതല്ലെ ഞാൻ ചൂടായേ.."


" ദാ കെടക്ക്ണൂ... അത് ഞമ്മള് തൃശ്ശൂർ ഗഡികളുടെ ഒരു തരം സ്ലാംഗല്ലേ ... ഞമ്മള് അത് തട്ടി വിട്ടു ന്നേള്ളു. അന്നിവിടുന്ന് ഞാൻ നേരെ പോയത് തൃശ്ശൂർക്കാ . ഇവിടെ കുറച്ച് ആളുകളെ തെരുവോരം സുഹൃത്തുക്കൾക്ക് വേണ്ടി ഒരു ഭവനം ഒരുക്കി ചുമതല നാണുവാശാന് കൊടുത്തിട്ടാ ഞാൻ എന്റെ ഭാര്യയെം കൂട്ടി തൃശ്ശൂർക്ക് വിട്ടത്. ആ എന്നോട് സൽസ്വഭാവിയായ താങ്കൾ ഇങ്ങനെ പറയരുതായിരുന്നു "

" ഒന്ന് നിർത്തുന്നുണ്ടോ അങ്കിളേ .. ദിവ്യാംശ് ഇടപ്പെട്ടു .... ഇവിടെ പുര കത്തുമ്പളാ അങ്കിളിന്റെ ഒരു വാഴവെട്ട് "

" മനസ്സിലായില്ല. "

" ഞങ്ങൾ EIA എന്ന രാജ്യം നശിപ്പിക്കാൻ തക്കവണ്ണം വലിയ ഒരു കാര്യത്തെപ്പറ്റി സംസാരിക്കുമ്പളാ അങ്കിളിന്റെ കുടുംബപുരാണം " " സോറി മോനെ"

"അല്ല ദിവ്യാംശെ, നിനക്കിതിനെപ്പറ്റി ഒക്കെ അറിയോ "

" അച്ഛന്റെയല്ലേ മോൻ, ഞാൻ ഇതിനെപ്പറ്റി യൂട്യുബിൽ റിസർച്ച് ചെയ്തു കൊണ്ടിരിക്കുവാരുന്നു. അപ്പോളല്ലേ അച്ഛൻ വിളിച്ചേ." "എന്താ, എന്താ ഇവിടെ ഒരു ബഹളം ?" "അതെ എന്താ ഏട്ടാ പ്രശ്നം ?" വീട്ടിൽ തീപ്പൊരി ചർച്ചയും ബഹളവും കേട്ട് ദിവ്യയും അമ്മ ജാനുച്ചേച്ചിയും ഓടിയെത്തി. '' അത് ഞങ്ങൾ EIA യെക്കുറിച്ച് ചർച്ച ചെയ്യുവാരുന്നു " " ഞാനും ഒരു പ്രാവശ്യം അതേപ്പറ്റി കണ്ടിരുന്നു. പക്ഷേ ഒന്നും മനസ്സിലായില്ല. എന്താണച്ഛാ EIA ? ദിവ്യാംശേട്ടാ ചേട്ടനറിയോ?"

" ഞാൻ അതേക്കുറിച്ച് റിസർച്ച് ചെയ്തോണ്ടിരിക്കുന്നേ ഉള്ളു മോളു . അച്ഛൻ പറഞ്ഞു തരും " "അതെ അതാണതിന്റെ ഒരു ശരി , ഞാൻ പലതും തെറ്റിദ്ധരിച്ച് പറഞ്ഞു പോയി മാപ്പ് , കുമാരേട്ടാ, താങ്കൾ തന്നെ പറയു . "

" ഞാൻ അതെപ്പറ്റി ഓൺലൈനിൽ ഒരു ലേഖനം കണ്ടു. അത് ഞാൻ വായിക്കാം : "പ്രകൃതി സംരക്ഷണത്തിലും സാധാരണ മനുഷ്യരുടെ ജീവിതത്തിലും അതീവ പ്രാധാന്യമുള്ള പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച നിയമങ്ങള്‍ അപ്പാടെ മാറ്റിമറിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ മന്ത്രാലയം മാര്‍ച്ച് 12 നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയത്. Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ എന്ന ഭേദഗതിയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11 വരെയാക്കി. പരിസ്ഥിതിയെ രക്ഷിക്കാന്‍ നമ്മുടെയെല്ലാം മുമ്പിലുള്ളത് ഇനി ഒരു ദിവസം മാത്രമേയുള്ളൂ. എന്നാല്‍, സോഷ്യല്‍ മീഡിയയിലും മറ്റും ഇഐഎ ചര്‍ച്ചയായി കഴിഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്താണ് ഇഐഎ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക? ഇഐഎയ്‌ക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങള്‍ എന്തുകൊണ്ട്? ഇഐഎയുടെ ദോഷങ്ങള്‍?

ഇഐഎ വിജ്ഞാപനം എന്ത്?

ഖനികള്‍, ജലസേചന പദ്ധതികള്‍, വ്യവസായ യൂണിറ്റുകള്‍, വലിയ കെട്ടിടസമുച്ചയങ്ങള്‍, ദേശീയപാത, മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേള്‍ക്കല്‍ എന്നിവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേള്‍ക്കലില്‍ നിന്ന് കരട് വിജ്ഞാപനത്തില്‍ ഒഴിവാക്കിയതാണ് പ്രധാനമാറ്റം. കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേഷണം, 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികള്‍, ചെറുതും ഇടത്തരവുമായ ധാതുഖനികള്‍, ചെറിയ ഫര്‍ണസ് യൂണിറ്റുകള്‍, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്- ചായം നിര്‍മ്മാണ ഫാക്ടറികളും 5-100 കിമീന് ഇടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയാണ് ഒഴിവാക്കിയത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ചുള്ള ഒരു വിവരവും ജനത്തിന് നല്‍കേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനം.

ഇഐഎ ചരിത്രം?

1972 ല്‍ സ്റ്റോക്‌ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1074 ല്‍ ജലമലിനീകരണത്തിനും 1981 ല്‍ വായു മലിനീകരണത്തിനും എതിരെ രാജ്യത്ത് നിയമം വരുന്നത്. എന്നാല്‍, 1984 ല്‍ ഭോപ്പാല്‍ ദുരന്തം ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ല്‍ നിലവില്‍ വന്നത്. ഈ നിയമത്തിന് കീഴില്‍ 1994 ലാണ് ഇന്ത്യ ആദ്യമായി ഇഐഎ കൊണ്ടുവരുന്നത്. 1994 ലെ ഇഐഎയ്ക്ക് പിന്നീട് 2006 ല്‍ ഭേദഗതി വന്നു.

ഇഐഎ നമ്മെ ബാധിക്കുന്നത് എങ്ങനെ?

2020 ഇഐഎ ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എന്‍വയോണ്‍മെന്റ് ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതി. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം. വിശാഖപട്ടണത്തെ എല്‍ജി പോളിമെറിന് എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. അതായത്, പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും പരാതിപ്പെടാന്‍ സാധിക്കില്ല.

പേടിയാകുന്ന അസം ദുരന്തം എന്ത്?

ഇഐഎ 2020 ല്‍ പുതുതായി ബി2 എന്നൊരു വിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 40 ലേറെ പദ്ധതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പദ്ധതികള്‍ക്കൊന്നും ക്ലിയറന്‍സ് ആവശ്യമില്ല. ഈ കമ്പനികള്‍ എങ്ങനെയാണ് നമ്മുക്ക് വിനയാകുന്നതെന്ന് എന്നതിന് ഉദാഹരണമാണ് മെയ് 27 ന് ഉണ്ടായ അസം ദുരന്തം. കഴിഞ്ഞ 15 വര്‍ഷമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിക്കാതെയാണ് അസമിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തില്‍ 13,000 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.

സോഷ്യല്‍ മീഡിയയിലടക്കം ഇത്രയധികം വിമര്‍ശനങ്ങള്‍ എന്തുകൊണ്ട്?

പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയൂ എന്നാണ് ഇഐഎ നിയമം പറയുന്നത്. എല്ലാ പദ്ധതികളും ഇഐഎക്ക് അനുസൃതമായി വേണം ആരംഭിക്കാനെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍, ഇത്തരം നിബന്ധനകളെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ പരിസ്ഥിതി നയം ശ്രമിക്കുന്നത്. പുതിയ നയം നിയമമായാല്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചതിനു ശേഷം മാത്രം എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതിയാകും. ഇത് വ്യവസായത്തിനു ചുറ്റുമുള്ള പരിസ്ഥിതിക്കും സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്കും ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍. ഭോപ്പാല്‍ വിഷവാതക ദുരന്തവും വിശാഖപട്ടണം ദുരന്തവുമൊക്കെയാണ് ഇതിനു ഉദാഹരണമായി സോഷ്യല്‍മീഡിയകളില്‍ ഉള്‍പ്പെടെ ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. " ഇത്

സമയം ഡോട്ട് ഓൺ ലൈൻ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ഉള്ളതാണ്. നിങ്ങൾക്കെല്ലാവർക്കും കാര്യം പിടികിട്ടിയെന്ന് തോന്നുന്നു. ഇന്ന് ഒരു ദിവസമാണ് സമയം. ഞാൻ Email ചെയ്തു നിങ്ങൾ ചെയ്യുമല്ലോ. കാര്യം നിസ്സാരം ഒരു ഇമെയിൽ ചെയ്യുക എന്നേ ഉള്ളൂ ; ചെയ്തില്ലെങ്കിലോ പ്രശ്നം ഗുരുതരമാകും. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന മഹാമാരികളും പ്രകൃതി ദുരന്തങ്ങളെയും ഇരട്ടിയിൽ ഇരട്ടിയായിരിക്കും വരും വർഷങ്ങളിൽ നാം അനുഭവിക്കേണ്ടിവരിക. നല്ലൊരു ഭാവിയ്ക്കായി വരുന്ന തലമുറയ്ക്കായി നമുക്ക് ഒറ്റക്കെട്ടായ് ഈ ഉദ്യമത്തിൽ കൈ കോർക്കാം" ശരി അച്ഛാ ഞാൻ യൂട്യുബിൽ കുറേ വീഡിയോ കണ്ടിരുന്നു: നമ്മുടെ അർജുച്ചേട്ടനും തരകൻസ് ടോക്സും അശ്വിൻ മാടപ്പള്ളി ചേട്ടനും എന്നുവേണ്ട ഒട്ടുമിക്ക യൂട്യൂബേഴ്സും ഇതേപ്പറ്റി പറയുന്നത് കേട്ടു. ഞാനുo നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഈ ഉദ്യമത്തിൽ പങ്കു ചേരുന്ന ഈ ഉദ്യമത്തിൽ പങ്കു ചേരുന്നു. " "അതെ ചേട്ടാ നമുക്ക് നമ്മുടെ അമ്മയായ ഭൂമിയെ രക്ഷിക്കാം " "അതെ കുമാരേട്ടാ ഞാനും ചേരുന്നു. " " ഇപ്പോഴാ ഓർത്തേ , ഞാൻ മറന്നിരിക്കുവാരുന്നു. എനിക്ക് ഇന്നലെ മനോജ് സാർ എക്കണോമിക്സ് ന്റെ ഒരു ഓൺലൈൻ ക്ലാസിൽ English ൽ Assignment അവതരിപ്പിക്കാൻ പറഞ്ഞിരുന്നു. അച്ഛൻ ഒന്ന് സഹായിക്കുമോ ?"

"എന്തിനാ പേടിക്കുന്നേ .. നമ്മുടെ ചിക്കു ദ റോബോ ഇല്ലേ അവൻ നിന്നെ സഹായിക്കും അവൻ അറിയാത്ത എന്താ ഈ ലോകത്തുള്ളത്. നിങ്ങളെ സഹായിക്കാൻ വേണ്ടി അങ്ങനൊരു സ്പെഷ്യലൈസ്ഡ് റോബോട്ടിനെ അല്ലേ ഞാൻ ഉണ്ടാക്കിയത്. " "അയ്യോ അച്ഛാ ഞാനത് മറന്നു സോറി" - "ഈയിടെ ആയിട്ട് നിനക്കിച്ചിരി മറവി കൂടുന്നുണ്ട് , ശരിയാക്കാം" " എന്നാ പറയാനാന്നെ ഇപ്പോ വീട്ടിക്കുത്തിരിപ്പ് തുടങ്ങിയിട്ട് നാളെത്രയായി . മാസോം ദിവസോം പോലും നോക്കാറില്ല. നമ്മൾ കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുകയല്ലേ . അതാലോചിക്കുമ്പോ എനിക്ക് വീട്ടിലിരിപ്പ് ഒരു സുഖം തന്നെയാ . ഈ പോരാട്ടത്തിൽ ഞാനും പങ്കാളിയാണല്ലോ അത് പോട്ടെ... Hey Chikku The Robo Come on ഒന്നിങ്ങ് വന്നേ ഒരു കാര്യം പറയാനാ " " Hey Brother Divyansh , Whatsup! എന്താണ് കാര്യം. ഞാൻ എന്തുo ചെയ്യാൻ തയ്യാറായി നിങ്ങളോട് കൂടെയുണ്ട്. ധൈര്യമായി ചോദിച്ചോളൂ " " ചിക്കു , എനിക്ക് English ൽ EIA യെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞു തരുമോ. ഒരു Assignment എഴുതാൻ വേണ്ടി ആയിരുന്നു. " "Yes of course, കുമാരേട്ടനെപ്പോലെ ഞാനും ഒരു വെബ്സൈറ്റിലെ കാര്യങ്ങളാണ് പങ്കു വെക്കുന്നത്. " 

The Indian Express

Explained Ideas: What ails with the draft Environmental Impact Assessment Notification 2020?

Draft EIA Notification 2020 dilutes environmental protections and is in denial of ecological crises, writes Shibani Ghosh.

By: Explained Desk | New Delhi |

Published: August 11, 2020 7:54:40 am

The draft EIA Notification 2020 proposed by the Ministry of Environment, Forest and Climate Change has met with massive opposition. This is not surprising, according to Shibani Ghosh, fellow, Centre for Policy Research, and Advocate-on-Record, Supreme Court.


“The stakes for the environment — and people — are staggeringly high. There is a crying need to overhaul the environmental clearance system. But the Ministry’s proposal perpetuates the faults and weaknesses of the current EIA Notification 2006, dilutes it further in some respects, and fails to acknowledge the grave ecological crises that the country is facing,” writes Shibani in her opinion piece in The Indian Express.




She gives five reasons for holding this view and demanding its withdrawal.


One, the draft notification is legally untenable as it does not conform to its parent Act — the Environment (Protection) Act 1986. The Act requires the Centre to take measures to protect and improve the environment. “By reducing the ambit and stringency of the scrutiny of impact assessment, the proposed regulatory processes will prove severely detrimental to the environment,” she states.



Two, the proposed mechanism to deal with violations is illegal and worrying. “…the proposed notification allows the government to grant an ex post facto environmental clearance to projects that have commenced illegally without a clearance,” she points out.


Three, there is no mention of climate change and related consideration.



Four, the draft undermines procedural environmental rights. “The public consultation processes currently in force under the EIA Notification 2006 are already unsatisfactory, but the draft notification curtails their scope further”. It also reduces access to relevant information for project-affected persons.


Five, there is no effort to put in place processes that will improve the quality of decision making, particularly of the expert appraisal committees which perform the critical function of independent evaluation of projects. " അങ്ങനെ ഒട്ടുമിക്ക സൈറ്റിലെയും സ്വന്തം അറിവും പരസ്പരം പങ്കു വെച്ച് ഒരു നല്ല Assignment തന്നെ ദിവ്യാംശ് തന്റെ ക്ലാസിനു മുമ്പാകെ അവതരിപ്പിച്ചു


തുടരും.

Surprise Suspense 

Think Outside The Box


കടപ്പാട്

https://malayalam.samayam.com/latest-news/india-news/what-is-eia-2020-whats-controversial-about-it-explained/amp_articleshow/77460176.cms


https://indianexpress.com/article/explained/draft-environmental-impact-assessment-notification-2020-shibani-ghosh-explained-ideas-6549609/lite/


https://youtu.be/ti4QzwLTqcE


https://youtu.be/dZZSCaRFClk


https://youtu.be/XiY8flujJMo


അപ്പോൾ നമുക്കും പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഈ ഉദ്യമത്തിൽ പങ്കു ചേരാം. ഓർക്കുക പരിസ്ഥിതിയില്ലെങ്കിൽ നാമില്ല. 


Send your suggestions aud Comments to the following Email :

eia2020-moefcc@gov.in


Sample Content of the email :

I am aware that in March 2020, the ministry proposed a draft notification to replace the 2006 EIA. Currently, the notification is at the stage of public comments.


I, as a citizen and an active participant of pro environmental activities, have concerns over it.

The new draft notification has some serious problems, one of which is the extension of the time given for submitting a compliance report throughout the term of the project.


The earlier notification required that the project proponent submit a report every six months, showing that they are carrying out their activities as per the terms on which permission has been given. However, the new notification requires the promoter to submit a report only once every year. During this period, certain irreversible environmental, social or health consequences of the project could go unnoticed because of the extended reporting time. For example, if a mining project is being carried out at some place which can be potentially hazardous to the nearby population and can contaminate the air, and water nearby, a half-yearly compliance report would better help in addressing these concerns. Any hazardous activity can then be stopped through timely reporting.


However, providing a longer period for filing reports can lead to disastrous consequences. In such a situation, the concerned authority will not have the opportunity to question the promoters for not following the terms of clearance. The only remedy would be to impose a fine or punishment; but that would not reverse the detrimental consequences on the environment.


Suggestion-- Roll back on this increase in the period for filing compliance reports and decrease the period further to 4 months thus requiring the submission of 3 compliance reports every year.

A Concerned Citizen


സ്നേഹത്തോടെ

അരുൺജിത്ത് എ

Comments