Trivandrum Diaries

 അനന്തപുരിയിലേക്കൊരു യാത്ര 

Trivandrum Diaries

Travelogue

Kozhikode to Trivandrum and back


Arunjith A #AJCreative


29/9/2020


ഉച്ചയ്ക്ക് ഞാനും അച്ഛനും കൂടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊവിഡ് സുരക്ഷ കാരണം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇപ്പോൾ യാത്രക്കാരെ അനുവദിക്കുന്നില്ല. നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാൻ അദ്ദേഹം ഞങ്ങളോടാവശ്യപ്പെട്ടു. ഞങ്ങൾ 4ാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. പക്ഷേ ഞങ്ങൾ റിസർവ് ചെയ്ത ടിക്കറ്റ് രാവിലെ പോകുന്ന ട്രെയിനിന്റേതായിരുന്നു എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. കാരണം എന്തെന്നാൽ ട്രെയിൻ ടിക്കറ്റിൽ Arrival and Departure Time എന്ന സ്ഥലത്ത് NA എന്നാണ് എഴുതിയിരുന്നത്. ഞങ്ങളോട് ഉച്ചയ്ക്കുള്ള ജനശതാബ്ദിയ്ക്ക് സീറ്റ് ഒഴിവുണ്ടെങ്കിൽ TTR വരുമ്പോൾ അന്വേഷിച്ചാൽ മതിയെന്നും ട്രെയിൻ ടിക്കറ്റ് ന്റെ ചാർജും ഫൈനും അടക്കം കൊടുക്കേണ്ടിവരുമെന്നും പറയുകയുണ്ടായി. ട്രെയിൻ പതിവിലും നേരത്തേ വന്നു. ട്രെയിനിന്റെ ശുചീകരണം കഴിഞ്ഞേ വണ്ടിയിൽ കയറാവൂ എന്ന് അനൗൺസ്മെന്റും ഉണ്ടായി. കുറച്ച് സമയത്തിന് ശേഷം TTR വന്നു. TTR നോട് കാര്യങ്ങൾ പറഞ്ഞ് Train Ticket ഫൈനടക്കം കൊടുത്ത് വീണ്ടും എടുക്കുകയുണ്ടായി. ശരീരതാപനില പരിശോധനയ്ക്കു ശേഷം ഞാൻ ട്രെയിനിലേക്കും അച്ഛൻ തിരികെ വീട്ടിലേക്കുo യാത്ര തിരിച്ചു. ട്രെയിനിൽ അധികം ആളുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാനും വേറെ ഒരാളും മാത്രമേ ഞങ്ങളുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള ആറു സീറ്റുകളിൽ ഇരുന്നിട്ടുണ്ടായിരുന്നുള്ളൂ. ഞങ്ങൾ മാസ്കും സാനിറ്റൈസറുമിട്ട് ശാരീരിക അകലം പാലിച്ചു സീറ്റുകളിൽ ഇരുന്നു. ഞങ്ങൾ പരിചയപ്പെടുകയും സുഹൃത്തുക്കളാകുകയും ചെയ്തു. എന്റെ ഫോണിൽ ബാലൻസും നെറ്റ് ബാലൻസും ഇല്ലാതിരുന്നതിനാൽ ഞാൻ ആ ചേട്ടന്റെ ഹോട്ട്സ്പോട്ട് ഉപയോഗിക്കാനുള്ള അനുവാദം തേടി. അദ്ദേഹം ഒരു മടിയും കൂടാതെ തന്നെ സമ്മതിച്ചു. ട്രെയിനിൽ ചായയും കാപ്പിയും ഒഴിച്ച് പാകം ചെയ്ത ഒരു ഭക്ഷണപദാർത്ഥങ്ങളും കിട്ടുകയില്ലായിരുന്നു. ഞാൻ ഒരു കാപ്പിയും സ്നാക്ക് പാക്കറ്റും വാങ്ങിച്ച് വിശപ്പടക്കി. എന്നാലും ഞാൻ വീട്ടിൽ നിന്നും ആഹാരം കഴിച്ചതുകൊണ്ട് അധികം വിശപ്പൊന്നുo തോന്നിയില്ലായിരുന്നു. ഞങ്ങൾ പതിവിലും നേരത്തേ തന്നെ തിരുവനന്തപുരത്തെത്തി. അദ്ദേഹം എന്നോട് യാത്ര ചോദിച്ചു കൊണ്ട് പോയി. ഞാൻ എന്റെ വീട്ടിലേക്കും തുടർന്ന് ബന്ധുക്കളുടെയും പോലീസിന്റെയും സഹായത്തോടെ ഹോട്ടൽ സിൽവർ സാന്റ്, ചെന്തിട്ട യിലേക്ക് ഒരു ദിവസത്തെ താമസത്തിനായി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് യാത്ര തിരിച്ചു. അവിടെയെത്തി റൂമിലേക്ക് കയറാനുള്ള അനുവാദം വാങ്ങുകയും ബാഗും മറ്റ് സാധനങ്ങൾ അവിടെ റൂമിൽ ഭദ്രമായി വെയ്ക്കുകയും റൂം പൂട്ടി താക്കോൽ കൈയിൽ വെച്ച് ഭക്ഷണം കഴിക്കാനായി മറ്റൊരു ഹോട്ടലിലേക്ക് യാത്ര തിരിച്ചു. സമയം വൈകിയതിനാൽ ഞാൻ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ഭക്ഷണ സമയം കഴിഞ്ഞിരുന്നു. ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടൽ കണ്ടെത്തുന്നതിന് വേണ്ടി ഓട്ടോ ഡ്രൈവറുടെ സഹായം തേടി. അദ്ദേഹം എന്നെ Aryaas Park vegetarian hotel നടുത്തേക്ക് എത്തിച്ചു. ഞാൻ ഓട്ടോ ഡ്രൈവർക്ക് പണവും കൊടുത്ത് നന്ദിയും പറഞ്ഞ് ഹോട്ടലിലേക്ക് കയറി. ഹോട്ടലിന് മുന്നിൽ തന്നെ We are responsible diner എന്ന ബോർഡ് എന്റെ ശ്രദ്ധയിൽപ്പെട്ടു. രാത്രിയിൽ യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം കഴിക്കാനായി വൈകിയും ഹോട്ടലുകൾ പ്രവർത്തിക്കാൻ എടുക്കുന്ന സന്മനസ് പ്രശംസനീയം തന്നെയാണ്. കുറച്ച് പേർ മാത്രമേ ഹോട്ടലിൽ ഭക്ഷണം കഴിക്കുവാൻ ഉണ്ടായിരുന്നുള്ളൂ. പലരും യാത്രക്കാർ തന്നെ. ഞാൻ onion ഊത്തപ്പവും Lime Juice ഉം Order ചെയ്തു. എത്രയും പെട്ടെന്നു തന്നെ എനിക്ക് അത് ലഭിക്കുകയും കഴിക്കുകയും ചെയ്തു. എനിക്ക് വളരെ ഇഷ്ടപ്പെട്ടതിനാൽ ഒരു സെറ്റ് കൂടെ ആവശ്യപ്പെട്ടു. കഴിച്ചു കഴിഞ്ഞ് കൈ കഴുകി പണവും കൊടുത്ത് ഞാൻ തിരിച്ച് ഹോട്ടൽ സിൽവർ സാന്റിലെ റൂമിലെത്തി. കുളിച്ച് ഫ്രഷ് ആയി ടെലിവിഷൻ ഓൺ ചെയ്തു. പതിവ് പരിപാടികൾ കണ്ടതിന് ശേഷം ചാനലുകൾ മാറ്റിനോക്കുന്നതിനിടയിൽ PM Evidya channel ഉം Gyandarshan ചാനലും victers Channel ഉം എന്റെ ശ്രദ്ധയിൽപ്പെട്ടു. അടുത്ത ദിവസം നടക്കാനിരുന്ന പരീക്ഷയ്ക്ക് വേണ്ടത്ര prepare ചെയ്യാൻ കഴിയാത്തതിന് ഈ ചാനലുകളിലെ പരിപാടികൾ കാണുകയും കുറച്ച് English ഉം Science ഉം Maths ഉം ഹൃദിസ്ഥമാക്കുകയും ചെയ്തു. അതിന് ശേഷം ടെലിവിഷൻ ഓഫാക്കി ഉറങ്ങാൻ കിടന്നു. 


30/9/2020

ഞാൻ അതിരാവിലെ തന്നെ എഴുന്നേറ്റു പ്രാഥമിക കർമങ്ങളെല്ലാം പൂർത്തിയാക്കി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർദേശപ്രകാരം ഹോട്ടൽ മുറി vacate ചെയ്യുകയും ICCR Assistant General പരീക്ഷ നടക്കുന്ന Trinity College of Engineering ലക്ഷ്യമാക്കി ഇറങ്ങി. ഞാൻ ചായ കുടിക്കാനായി Hotel Aaryas Park ൽ എത്തിയെങ്കിലും സമയം ആവാത്തതിനാൽ അടുത്തുള്ള കടയിൽ നിന്നും ചായയും വടയും കഴിച്ചു. അപ്പോൾ ഒരു ഓട്ടോ ഡ്രൈവർ വരികയും എന്നോട് കാര്യങ്ങളെല്ലാം ചോദിച്ച് മനസിലാക്കുകയും ഇപ്പോൾ ബസ് കുറവാണെന്നും ഞാൻ കോളേജിലേക്ക് സമയത്തിനു തന്നെ എത്തിച്ചു തരാമെന്നുo കുറച്ചധികം പണം തരണമെന്നും ആവശ്യപ്പെട്ടു. ഞാൻ സമ്മതിക്കുകയും ഓട്ടോയിൽ കയറി കോളേജിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. യാത്രയ്ക്കിടയിലെ സംഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി : " ഈ കൊറോണ കാരണം ഞങ്ങളുടെയൊക്കെ ജീവിതം ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓട്ടം ഒക്കെ കുറവാണ്. ഓൺലൈൻ ക്ലാസ് ആയതിനാൽ സ്കൂളിൽ പോകാൻ കുട്ടികളൊന്നും ഇല്ലല്ലോ. ഇപ്പോൾ തന്നെ എനിക്ക് നിങ്ങളെ അവിടെയാക്കി തിരിച്ചു വരുമ്പോൾ ഒരു പണവും കിട്ടുകയില്ല. കൊവിഡ് രോഗികൾ കൂടിവരുന്ന ഈ സാഹചര്യത്തിലായിരുന്നു ലോക്ക് ഡൗൺ വേണ്ടിയിരുന്നത് " എന്നെല്ലാo അദ്ദേഹം പറയുകയുണ്ടായി. എത്രയും പെട്ടെന്ന് തന്നെ ഈ മഹാമാരിയെ തുരത്താൻ കഴിയണം എന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാനും ഓട്ടോ ഡ്രൈവറും വീണ്ടും എപ്പോഴെങ്കിലും കണ്ടുമുട്ടുമായിരിക്കും എന്ന ഉറപ്പോടെ പിരിഞ്ഞു. ഞാൻ കോളേജിലേക്ക് കയറുകയും സെക്യൂരിറ്റി കാര്യങ്ങൾ ചോദിച്ചറിയുകയും കുറച്ച് നേരം കഴിഞ്ഞേ പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും കാത്തുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ പരീക്ഷയ്ക്കു വന്ന ഒരാളെ കണ്ടുമുട്ടി. അദ്ദേഹത്തോട് സുഖവിവരങ്ങളെല്ലാം അന്വേഷിച്ച് ഞങ്ങൾ സുഹൃത്തുക്കളാകുകയും ചെയ്തു. കൊവിഡ് വ്യാപനം മൂലം സ്വന്തം വാഹനങ്ങളെയാണ് പലരും യാത്രയ്ക്കായി ആശ്രയിക്കുന്നത്. എന്നാലും ട്രെയിനിൽ വന്ന ആളുകളെയും ഞാൻ കാണാനിട വന്നു. അതിൽ കണ്ണൂരിൽ നിന്നും ഉള്ള ഒരാൾ ഞാൻ കോഴിക്കോട്ടേക്ക് തിരിച്ചു വരുവാൻ ബുക്ക് ചെയ്ത ജനശതാബ്ദി ട്രെയിനിൽ തന്നെയാണ് ബുക്ക് ചെയ്തതെന്നും അറിയാൻ കഴിയുകയാണ് പരീക്ഷയ്ക്ക് ശേഷം നമുക്ക് ഒരുമിച്ച് തിരിച്ചുള്ള യാത്ര നടത്താം എന്നുo ഉറപ്പിച്ചു. പരീക്ഷയുടെ സമയമായപ്പോൾ ഞാൻ മറ്റ് ഉദ്യോഗാർത്ഥികളോടൊപ്പം പരീക്ഷാ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും transparent hand sanitizer, transparent water bottle ഉം ആയി ശാരീരിക അകലം പാലിച്ചു കൊണ്ട് മാസ്ക് ധരിച്ച് Security and temperature checking ന് ശേഷം പരീക്ഷാഹാളിലേക്ക് കയറി. ഫോട്ടോ എടുക്കുന്നതിനായി മാസ്ക് ഒഴിവാക്കുകയും ഫോട്ടോ എടുത്തതിന് ശേഷം മാസ്ക് തിരികെ വെയ്ക്കുകയും പരീക്ഷ എഴുതുകയും ചെയ്തു. തിരിച്ച് നേരത്തേ പറഞ്ഞുറപ്പിച്ച സുഹൃത്തിനൊപ്പം തിരിച്ച് ഓട്ടോറിക്ഷയിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തുകയും അടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ഭക്ഷണം കഴിക്കുകയും പരിശോധനകൾക്ക് ശേഷം ജനശതാബ്ദി എക്സ്പ്രസിൽ കയറി ഞാൻ കോഴിക്കോട്ടേക്കും അദ്ദേഹം കണ്ണൂരിലേക്കും യാത്ര തിരിച്ചു. ശാരീരിക അകലം പാലിക്കുന്നതിന് വേണ്ടി ഞങ്ങൾ ബുക്ക് ചെയ്ത സീറ്റുകൾക്ക് പകരം മറ്റ് സീറ്റുകളിൽ മാറി മാറി ഇരുന്നെങ്കിലും യഥാർത്ഥ സീറ്റ് ബുക്ക് ചെയ്തവർ വരികയും ഞങ്ങൾക്കും വേറൊരു യാത്രക്കാരനും ട്രെയിനിലെ ചെറിയ തിരക്ക് കാരണം ശാരീരിക അകലം പാലിക്കാതെയുള്ള യാത്ര തുടരേണ്ടിയും വന്നു. അതിലൊരാൾ ഈ ട്രെയിനാണോ സർക്കാർ നിർത്തലാക്കാൻ വേണ്ടി പോയതെന്ന ആശങ്ക പങ്കു വെക്കുകയും ചെയ്തു. സ്വയം ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുകയും പരസ്പരം സ്പർശിക്കാതിരിക്കാനും ശ്രമിച്ചാണ് യാത്ര ചെയ്തത്. അതുകൊണ്ട് യാതൊരു വിധ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിട്ടില്ല. അതേ കമ്പാർട്ട്മെന്റിലെ കുറച്ച് പുതിയ സുഹൃത്തുക്കളെ കൂടി കണ്ടുപിടിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ സൗഹൃദ സംഭാഷണത്തിന് ശേഷം പലരും മൊബൈൽ ഫോണുകളിലേയ്ക്ക് മുഖം തിരിച്ചു. ഞാനും എന്റെ മൊബൈൽ ഫോണെടുത്ത് FM Radio ൽ പാട്ടുകൾ കേൾക്കുകയും മനോഹരമായ പ്രകൃതി രമണീയമായ ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷൻ സ്ഥലനാമ ബോർഡുകളുടെയും കഴിയാവുന്ന ചിത്രങ്ങളും വീഡിയോകളും പകർത്തിയെടുക്കുകയും ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തുകയും ബന്ധുക്കളെ ഫോണിൽ വിവരം അറിയിക്കുകയും രാത്രി വൈകി ബസൊന്നും തന്നെ ഇല്ലാത്തതിനാൽ ഓട്ടോറിക്ഷയിൽ തന്നെ വീട്ടിലേക്ക് യാത്ര തിരിയ്ക്കുകയും ചെയ്തു. വീട്ടിലെത്തി ഫ്രഷായി ഭക്ഷണവും കഴിച്ച് വിശേഷങ്ങൾ പങ്കു വെച്ച് ഉറങ്ങാൻ കിടന്നു. ഞാൻ ഇന്നേവരെ നടത്തിയതിൽ വെച്ച് ഏറ്റവും നല്ല യാത്രയായിരുന്നു തിരുവനന്തപുരം യാത്ര . എല്ലാ യാത്രകളിലും പുതിയ സുഹൃത്തുക്കളെ കിട്ടുകയുണ്ടായിരുന്നെങ്കിലും ഈ അപ്രതീക്ഷിത സാഹചര്യങ്ങളിൽ വീർപ്പുമുട്ടി വീട്ടിൽ കഴിയേണ്ടി വന്ന എനിക്ക് കിട്ടിയ സഹായ ഹസ്തങ്ങൾ എന്റെ പുതിയ കൂട്ടുകാർ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ എല്ലാ സുഹൃത്തുക്കൾക്കുമായി ഞാൻ ഈ യാത്രാവിവരണം സമർപ്പിക്കുന്നു. Thank you very much friends. Thank you all❤️

എന്റെ യാത്രയുടെ മനോഹരമായ ചില ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഞാൻ തയ്യാറാക്കിയ വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു :

https://youtu.be/k_lSrNsp-VI



❤️സ്നേഹത്തോടെ❤️

അരുൺജിത്ത് എ

Comments

Post a Comment