Kerala Model
അതിജീവനത്തിന്റെ കേരള മോഡൽ
നിപയും പ്രളയവും ഉരുൾപൊട്ടലും ഓഖിയും മഹാമാരിയാo കൊറോണയും എല്ലാം നമുക്കൊരു പാഠം
നമ്മളെല്ലാ മലയാളികൾ കേരളീയർ ഒറ്റക്കെട്ടായ് നേരിടുന്നു
ഓഖി പ്രളയം നിപ സമയത്ത് കൈകോർത്ത് ഒറ്റക്കെട്ടായി നിന്നു
എന്നാൽ കൊറോണയെന്ന മഹാമാരിക്കിടയിൽ നാം പ്രകൃതി ദുരന്തങ്ങളെ ജാഗ്രതയോടെ നേരിടേണ്ടൂ
ഓഗസ്റ്റിൻ ദുഃഖമാം പ്രളയത്തിലും
നവംബറിൻ ദുഃഖമാം ഓഖിയിലും മത്സ്യത്തൊഴിലാളികൾ ദുരന്ത നിവാരണ സേനകൾ ഒരേ മനസ്സായി പക്ഷേ കുറേ ജീവിതം നഷ്ടമായത് ചങ്കിടിപ്പായ്
കാറ്റെടുത്ത ആ കടൽക്കിനാക്കൾ ഇപ്പോ ഓർക്കുമ്പോൾ കണ്ണുനീരായ് മനസ്സിൽ
ഓഗസ്റ്റിലെ പ്രളയം രണ്ട് വർഷകാലത്തും ഉറ്റവരെയും ഒരായുസ്സിന്റെ സ്വരുക്കൂട്ടലും നഷ്ടമായ നിത്യദുഃഖവും പലായനങ്ങളും
നമ്മൾ കൂട്ടായ്മയുടെ കരുത്തിൽ അതിജീവനം
ചേർത്തുനിർത്തുന്നതിൽ ചേർന്നുനിൽക്കുന്നതിൽ നമ്മളേവരും പഠിച്ച പാഠമല്ലോ
നിപയെന്ന രോഗത്തെ ചെറുത്തു നിർത്തുന്നതിനിടെ അപ്രതീക്ഷിതമായ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയെ ഇന്നും നമ്മൾ കണ്ണുനീരോടെ സ്മരിച്ചീടുന്നു
കൊവിഡ് എന്ന കൊറോണ താണ്ഡവമാടുന്ന ഇക്കാലത്തും എല്ലാം മറന്നു കൊണ്ട് നമ്മൾ ഇടുക്കി രാജമല പെട്ടി മുടി ദുരന്തവും മലപ്പുറം കരിപ്പൂർ വിമാന ദുരന്തവും നേരിട്ടു ആംബുലൻസിന് കാത്തു നിൽക്കാതെ സ്വന്തം വാഹനങ്ങളിൽ രോഗികളെ യഥാസമയത്ത് ആശുപത്രികളിലെത്തിക്കാൻ കഴിഞ്ഞതും പൈലറ്റിന്റെ സമയോചിതമായ ഇടപെടലും ദുരന്തത്തിന്റെ ആഘാതം നമുക്ക് കുറയ്ക്കാൻ കഴിഞ്ഞു രക്തദാതാക്കളും കൈമെയ് മറന്ന് നമ്മളെ സഹായിക്കയുണ്ടായ്
കൊണ്ടോട്ടിയും മലപ്പുറവും കോഴിക്കോടും നമ്മുടെ സ്വന്തം കേരള ജനതയും മന്ത്രിമാർ സാമൂഹ്യ സേവകർ ദുരന്ത നിവാരണ വ്യോമയാന ആരോഗ്യ തുടങ്ങിയ എല്ലാ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്
പുത്തുമലയും കവളപ്പാറയും കണ്ണീരോർമയിൽ മനസ്സിൽ നീറുമ്പോഴും ഇടുക്കി രാജമലയിൽ അപ്രതീക്ഷിതമാം ദുരന്തം നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്നു ഏവരെയും രക്ഷിക്കാൻ കഴിയുമാറാകട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
ഏത് ദുരന്തവും നേരിടുവാൻ നമ്മളേവരും സജ്ജരാകേണ്ടതുണ്ട് ലോകത്തു തന്നെ അതിജീവനത്തിന്റെ പുത്തൻ മാതൃക തീർത്ത കേരള മോഡൽ നമ്മൾ കാത്തുസൂക്ഷിക്കവേണം നമ്മൾ എന്തായാലും ഏത് ആപത്ത് വന്നാലും ഒറ്റക്കെട്ടായ് നിന്ന് കൊവിഡ് എന്ന മഹാമാരിയെയും പ്രകൃതി ദുരന്തങ്ങളെയും നേരിടുക തന്നെ ചെയ്യും. നമ്മൾ കരുത്തോടെ തിരിച്ചു വരും.
ജയ് ഹിന്ദ്
സ്നേഹത്തോടെ,
അരുൺജിത്ത് എ
Comments
Post a Comment