Welcome To Uranus Nice To Meet You
വെൽക്കം റ്റു യുറാനസ് നൈസ് റ്റു മീറ്റ് യൂ
#Lockdown Diary Part 7
രചന അരുൺജിത്ത് എ
#AJCreative
"ഞാൻ ഒരു സന്തോഷ വാർത്ത അറിയിക്കാനാണ് വീണ്ടും ഭൂമിയിലേക്ക് നിങ്ങളുടെ അടുത്തേക്ക് വന്നത്."
"അതെയോ"
"അതേ. ഞാൻ ഇവിടെ വന്നത് എനിക്ക് ടീച്ചർ തന്ന അസൈൻമെന്റ് ചെയ്യാൻ ആയിരുന്നല്ലോ. അത് ഭംഗിയായി അവതരിപ്പിച്ചു കഴിഞ്ഞു. അതിനു താങ്കൾക്ക് നന്ദി പറയാൻ വേണ്ടി വന്നതാണ് ഞാൻ"
"Congratulations Jimbo, പിന്നെ ടീച്ചർമാരും കൂട്ടുകാരൊക്കെ എന്ത് പറയുന്നു നിന്റെ അസൈൻമെന്റിനെ പറ്റി , "
" Thank You friends, പിന്നേ,ഞങ്ങളുടെ ടീച്ചർമാർക്കും കൂട്ടുകാർക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു "
" ആട്ടെ, എന്തായിരുന്നു നിങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിച്ചത്"
"ഞാൻ എന്റെ അസൈൻമെന്റ് ആയ ഭൂമിയിലെ ജീവിതം ആണ് അവതരിപ്പിച്ചത്. അതിന് പ്രമേയമായി തിരഞ്ഞെടുത്തതോ നിങ്ങളുടെ കുടുംബ കഥ : നമ്മുടെ അധ്യാപകനും ശാസ്ത്രജ്ഞനും ആയ കുമാരേട്ടനും ജാനുച്ചേച്ചിയും പിന്നെ ഒരു ദിവസം കൊണ്ട് എന്റെ ഉറ്റ കൂട്ടുകാരായ നിങ്ങൾ ദിവ്യയും ദിവ്യാംശും നമ്മുടെ കിടിലൻ റോബോട്ട് ചിക്കു ദ റോബോയും അടങ്ങുന്ന നിങ്ങളുടെ കഥ .."
"അതെയോ ഞങ്ങൾ എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു. " നീ ഈ സമയത്ത് വന്നത് നന്നായി. അതുകൊണ്ടാണ് ഇത്രയും നന്നായി അവതരിപ്പിക്കാൻ പറ്റിയത് " "അതെന്താ ചേട്ടൻ അങ്ങനെ പറഞ്ഞേ ?" - " അത് പിന്നെ, ഇവിടെ ഭൂമിയിൽ കൊറോണ എന്ന വൈറസ് പരത്തുന്ന മഹാമാരിയുടെ പിടിയിലായിരുന്നു ഞങ്ങൾ. ഡോക്ടർമാരുടെയും പോലീസിന്റെ മറ്റനേകം പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും നിസ്വാർത്ഥസേവനം കൊണ്ട് ആ മഹാമാരിയെ ഈ ഭൂമിയിൽ നിന്നെന്നല്ല ഈ ലോകത്ത് നിന്നു തന്നെ നമുക്ക് കെട്ടുകെട്ടിക്കാൻ സാധിച്ചു. " "Wow, Wonderful, We Salute The People of Earth" "Thank you very much, Jimbo , പിന്നെ എന്തൊക്കെയുണ്ട് യുറാനസിലെ നിന്റെ സ്വന്തം നാട്ടിലെ വിശേഷങ്ങൾ " " ഞാൻ വേറൊരു സന്തോഷവാർത്ത കൂടി അറിയിക്കാൻ വന്നതാ..." "എന്താ പറ ജിംബോ വേഗം ആകട്ടെ ഞങ്ങൾക്ക് കേൾക്കാൻ കൊതിയാകുന്നു"
"നിങ്ങളുടെ ജീവിതം അവതരിപ്പിച്ചപ്പോൾ ഏവർക്കും ഇഷ്ടപ്പെട്ടു. അവർക്ക് നിങ്ങളെ നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹo " "അത് എങ്ങനെ സാധിക്കുo " "അതോ അതിനൊക്കെ വേണ്ടി പ്രത്യേക സൗകര്യങ്ങളുള്ള സ്പേസ് സ്യൂട്ടും നമുക്ക് ഏവർക്കും ഇരിക്കാൻ പറ്റും വിധം പ്രത്യേകം സജ്ജീകരിച്ച UFO ഒക്കെയായിട്ടാണ് നിങ്ങളെ ഞാൻ ക്ഷണിക്കാൻ വന്നിരിക്കുന്നത് നാളെ രാവിലെ നമുക്ക് പോകാം" - "അതെയോ ഞങ്ങൾക്ക് നാളെ സ്കൂളിൽ ക്ലാസ് ഉണ്ട്. " " അതൊന്നും സാരമില്ലെന്നേ. നിങ്ങൾക്കും എന്നെപ്പോലെ സ്കൂളിലെ സൂപ്പർ സ്റ്റാറുകളായി മാറാം. കൂടെ നമ്മുടെ ചിക്കു ദ റോബോ യെയും കൂട്ടാം " "Thank you very much friends എന്നെയും നിങ്ങളുടെ കൂടെ കൂട്ടുന്നതിന് " "അതെ ചിക്കു നീ ഞങ്ങടെ മുത്തല്ലേ. നിന്നെ വിട്ട് ഞങ്ങൾ എങ്ങോട്ടെങ്കിലും പോകോ" " Thank you very much Jimbo , we are very much excited for a wonderful adventurous journey.... നമുക്ക് ഭക്ഷണം കഴിച്ച് കിടന്നുറങ്ങാം ബാക്കി നാളെ നോക്കാം Good night Jimbo" " Yaa, Good night friends "
അങ്ങനെ അതിരാവിലെ എല്ലാവരും തയ്യാറായി ജിംബോയുടെ സ്വന്തം ഗ്രഹമായ യുറാനസിലേക്ക് പോകാൻ ... സ്പേസ് സ്യൂട്ടും ധരിച്ച് ഏവരും UFO യിൽ യുറാനസിലേക്ക് യാത്ര തിരിച്ചു. "Welcome to Uranus, Nice to meet you My Dear Friends from the beautiful Planet Earth" " ജിംബോ ഇത്ര പെട്ടെന്ന് നമ്മൾ യുറാനസിലെത്തിയോ ?" "അതെ കൂട്ടുകാരെ , ഇത് Superfast UFO ആണ് " " So Amazing, Thank you Dear" "ആട്ടെ നമുക്ക് ജിംബോയുടെ വീട്ടിലേക്ക് പോയാലോ " " അതെ ഞാൻ നിങ്ങളെ എന്റെ വീട്ടിലെത്തിക്കാം" "അച്ഛാ അമ്മേ ഇതാരൊക്കെയാ വന്നിരിക്കുന്നേ എന്ന് നോക്കിക്കേ." "അ ഇതാര് നമ്മുടെ കുമാരേട്ടനും കുടുംബമോ .. നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. യാത്ര സുഖകരമായിരുന്നോ ?" "അതെ, ഞങ്ങൾക്കും സന്തോഷം " " ഇനി ഞാൻ യുറാനസ് സ്‌പെഷ്യൽ ഫുഡ് നിങ്ങൾക്ക് പരിചയപ്പെടുത്താം" "എന്ത് നല്ല ഫുഡ് ആണ് ജിംബോ വെരി വെരി ടേസ്റ്റി " താങ്ക്യൂ" "ഇനി നമുക്ക് സ്കൂളിലേക്ക് പോയാലോ" "Welcome Guests from Earth, Welcome All " ജിംബോയുടെ സ്കൂളിൽ വൻ സ്വീകരണം തന്നെ ഒരുക്കിയിരുന്നു. വിവിധ തരം ഭക്ഷണങ്ങൾ. വിവിധ തരം അലങ്കാര വസ്തുക്കൾ. ഇതെല്ലാം കണ്ട് കുമാരേട്ടനും കുടുംബവും ചിക്കു റോബോട്ടും മതിമറന്ന് ഉല്ലസിച്ചു. "പിന്നെ നിങ്ങൾ ഭൂമിയിലെ സുഹൃത്തുക്കൾ ഞങ്ങൾ കുറേ സമ്മാനങ്ങൾ നൽകുന്നുണ്ട് " "Thank You very much All, ഞങ്ങൾ നിങ്ങളോട് വളരെ കടപ്പെട്ടിരിക്കുന്നു " " ഹായ് ഫ്രണ്ട്സ് ഇനി നമുക്ക് തിരിച്ചു പോകാം " " താങ്ക്യൂ വെരി മച്ച് ജിംബോ യുറാനസ് എത്ര മനോഹരം " "അതെ നിങ്ങളുടെ ഭൂമിയും അതി മനോഹരം തന്നെ" " ഞാൻ നിങ്ങളെ ഭൂമിയിലെത്തിക്കാം " അങ്ങനെ കുമാരേട്ടനും കുടുംബവും ചിക്കുവും തങ്ങളുടെ സ്വന്തം അതിമനോഹരമായ ഭൂമിയിൽ തിരിച്ചെത്തി, ജിംബോ യ്ക്ക് തങ്ങളുടെ വക ഗംഭീരൻ സമ്മാനങ്ങളും കൊടുത്ത് സന്തോഷത്തോടെ യുറാനസിലേക്ക് യാത്രയാക്കി...
തുടരും.....
Surprise Suspense 🥰Think Outside The Box ✨💫⭐
സ്നേഹത്തോടെ
അരുൺജിത്ത് എ
Comments
Post a Comment