Welcome Jimbo Back To Earth

വെൽക്കം ജിംബോ ബാക്ക് ടു എർത്ത് - "വിശ്വാസം അതല്ലേ എല്ലാം"
Lockdown Diary Part 9
#AJCreative
രചന : അരുൺജിത്ത് എ

"പിന്നേ ന്റപ്പൂപ്പൻ ചുട്ട കോഴീനെ വരെ പറപ്പിക്കുന്ന ആളാ " " ടാ ടാ ടാ മതിയെടാ ജോസഫെ, ഈ തള്ളിയത്. നിന്റെ പ്രേത കഥ കേട്ട് രണ്ട് മൂന്ന് ദെവസായി നിക്ക് ശരിയ്ക്ക് ഉറക്കം വരുന്നില്ലെടാ ..." "ശ്ശെടാ, ഇത് നല്ല കൂത്ത്, ഇക്കാലത്ത് ആരേം അങ്ങനത്തെ കഥയൊക്കെ വിശ്വസിക്കോ ? ഒന്നുല്ലേലും നീ നമ്മുടെ മാതൃകാ അധ്യാപകനുo ശാസ്ത്രജ്ഞനുമായ കുമാർ സാറിന്റെ മോളല്ലേ ?" "അപ്പോ നീ ... നീ ഞങ്ങളെ പറ്റിക്കാരുന്നല്ലേ ?" "അതെ. എന്തേ ?" "അപ്പോ നിന്റെ നാട്ടില് ഒരദൃശ്യശക്തീം ഇല്ല പള്ളീലച്ചനും ഇല്ല അപ്പൂപ്പനും ഇല്ല. " "അയ്യയ്യോ ദൈവദോഷം പറയാതെ. ഞാനിനി എല്ലാ സത്യവും തുറന്നു പറയാം. എന്റെ നാട്ടിൽ അദൃശ്യ ശക്തികൾ ഒന്നുല്ല. പക്ഷെ പള്ളീലച്ചനും അപ്പൂപ്പനും ഒക്കെ ഉണ്ട്. അപ്പൂപ്പൻ ദുർമന്ത്രവാദി ഒന്നുമല്ല. അപ്പൂപ്പൻ കൃഷിപ്പണി ചെയ്താ കുടുംബo പുലർത്തുന്നേ." "അപ്പോ ഓജോ ബോർഡിലെ നാണയത്തിന്റെ ചലനം ?" "അതോ, അത് നിങ്ങളൊക്കെ കണ്ണടച്ചിരിക്കുവാരുന്നല്ലോ .. അപ്പോ ഞാൻ മെല്ലെ നാണയം Yes ലോട്ട് നീക്കി, ബാക്കി നടന്ന കാര്യo നിങ്ങൾക്കെല്ലാർക്കും അറിയാവുന്നതാണല്ലോ ... സ്കൂൾ വിട്ടു. എല്ലാരും വീട്ടിലേക്കോടി. ഇനി ഇപ്പോ പ്രേതവും മറ്റു അദൃശ്യശക്തികളും ഉണ്ടോ ഇല്ലേന്നൊന്നും എനിക്കറിഞ്ഞൂടാ .. സംഭവാമി യുഗേ യുഗേ .." "ആട്ടെ നീ ഈ ചതി ഞങ്ങളോടെന്തിനാ ഈ ചെയ്തത്? " - " അതോ, അന്ന് നീ യുറാനസീ പോയി ജിംബോനെ ഒക്കെ കണ്ട് കുമാർ സാർ ഉണ്ടാക്കിയ ചിക്കു ദ റോബോ യെക്കുറിച്ചൊക്കെ പറഞ്ഞ് ഈ സ്കൂളിൽ വലിയ സൂപ്പർ സ്റ്റാറായില്ലേ.. ഞാനും അതുപോലെ വെറുതെ ഒന്ന് തള്ളിയതാ ... കുമാർ സാർ നെ എനിക്ക് വിശ്വാസമാ .. പക്ഷെ ജിംബോ ... അവന്റെ കഥ നീ കെട്ടിച്ചമച്ചുണ്ടാക്കിയതാ എന്നാ എന്റെ നിഗമനം" "അല്ലെടാ അല്ല ഞാൻ സത്യം ആണ് പറയുന്നത്." "എന്നാ നീ നാളെ നിന്റെ സുഹൃത്തുക്കളായ ജിംബോയെയും ചിക്കു ദ റോബോയെയും ഒന്ന് ഇങ്ങോട്ട് കൊണ്ടുവന്ന് ഞങ്ങൾക്കൊന്ന് പരിചയപ്പെടുത്തിത്തരുമോ ? പ്ലീസ് ... എന്നാ ഞങ്ങൾക്ക് വിശ്വാസം ആകും. വിശ്വാസം അതല്ലേ എല്ലാo. " " ശരി ഞാൻ ജിംബോയെയും ചിക്കുവിനെയും ഉറപ്പായും സ്കൂളിൽ കൊണ്ടുവന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തിത്തരും " " എന്നാലും എന്റെ ജോസഫെ, നീ ഭയങ്കര സംഭവാട്ടൊ, എത്ര പെട്ടെന്നാ നീ ഞങ്ങളെയൊക്കെ ഓരോ കഥകൾ പറഞ്ഞ് വിശ്വസിപ്പിച്ചേ ... ഇപ്പോ എല്ലാ സത്യവും പറഞ്ഞ് നീ വീണ്ടും സൂപ്പർ സ്റ്റാറായിരിക്കുന്നു. " "അതെ, താങ്ക്യൂ ഫ്രണ്ട്സ്. ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു വിശ്വാസം അതല്ലെ എല്ലാം" അങ്ങനെ വീണ്ടും സ്കൂൾ വിട്ടു എല്ലാരും അവരവരുടെ വീട്ടിലേക്കോടി.
"അച്ഛാ, ആ ജോസഫ് ഞങ്ങളെ പറ്റിച്ചച്ഛാ ,അവൻ സ്കൂളിൽ എന്നെപ്പോലെ സൂപ്പർ സ്റ്റാർ ആകാൻ വേണ്ടി പറഞ്ഞതാണ് അവന്റെ നാട്ടിൽ പ്രേതബാധ ഇല്ല പക്ഷേ പള്ളീലച്ചനും അപ്പൂപ്പനുo ഉണ്ട്. അപ്പൂപ്പന് കൃഷിപ്പണി ആണ് ജോലി എന്നൊക്കെ. " " എനിക്കപ്പഴേ തോന്നി ഇക്കാലത്ത് ആരേം പ്രേതങ്ങളിലൊക്കെ വിശ്വസിക്കോ ? വിശ്വാസം അതല്ലേ എല്ലാം . പിന്നെ ഇനിപ്പോ ഉണ്ടോന്നും ഇല്ലാന്നൊന്നുo എനിക്കും അറിഞ്ഞൂടാ സംഭവാമി യുഗേ യുഗേ " " ആ അച്ഛനാ ജോസഫ് പറഞ്ഞ അതേ വാക്കുകൾ ആണല്ലോ ഇപ്പം പറഞ്ഞേ എന്താണച്ഛാ - " സംഭവാമി യുഗേ യുഗേ " എന്ന വാക്കിനർത്ഥം. " " അതോ, നമ്മുടെ പവിത്രമായ ഗ്രന്ഥമായ ഭഗവദ്ഗീതയിലെ ഒരു ശ്ലോകം ആണ് - "ശ്രീ ഭഗവാനുവാച ഭഗവാൻ ഇങ്ങനെ പറയുന്നു: "പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം 
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (8) അർത്ഥം :
സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു. "

" ഇപ്പോൾ ആണച്ഛാ ഞങ്ങൾക്ക് സന്തോഷം ആയത്. ഇനി ഇപ്പോ നീചകർമങ്ങൾ, ദുഷ്പ്രവൃത്തികൾ ചെയ്യുന്ന ദുരാത്മാക്കളും മറ്റ് അദൃശ്യശക്തികളും ഉണ്ടെങ്കിൽ ഭഗവാൻ സ്വയം വീണ്ടും അവതരിച്ച് സജ്ജനങ്ങളെയെല്ലാo സംരക്ഷിച്ച് ദുഷ്ടന്മാരെ സംഹരിച്ച് ധർമ്മം നിലനിർത്തുമല്ലോ. അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം" "പിന്നെ നമ്മുടെ ജിഠബോ ഒന്ന് വീണ്ടും ഭൂമിയിൽ വന്നിരുന്നെങ്കിൽ... " "ഹായ് ഫ്രണ്ട്സ്, ഞാനിതാ വീണ്ടും വന്നു. " "ഏ, ജിംബോ..നീ ...നീ വീണ്ടും വന്നോ ഇത്ര പെട്ടെന്ന് എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. നിനക്ക് നൂറായുസാട്ടോ.. ഞാനിപ്പോ നിന്നേപ്പറ്റി പറഞ്ഞു വരുന്നേ ഉള്ളൂ..." "എന്താ എന്ത് പറ്റി. എന്നെപ്പറ്റി എന്താ പറഞ്ഞിരുന്നേ.." "നീ തന്നെ അങ്ങ് പറ നിനക്ക് പല ശക്തികളും ഉണ്ടാകുമല്ലോ എനിക്ക് നിന്നിൽ വിശ്വാസം ഉണ്ട്. വിശ്വാസം അതല്ലേ എല്ലാം " "അതെ നീ പറഞ്ഞത് കറക്റ്റാ ദിവ്യ ... എടാ നീ തന്നെ പറ ജിംബോ " "അതെ അത് ഞാൻ വെറുതെ ചോദിച്ചതാ ട്ടോ എനിക്കെല്ലാം അറിയാം. നിങ്ങൾ സ്കൂളിൽ എന്നെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞിരുന്നല്ലോ എന്നെയും നമ്മുടെ ചിക്കുവിനെയും ഒക്കെ സ്കൂളിലെ കൂട്ടുകാർക്ക് പരിചയപ്പെടുത്തിക്കൊടുക്കണം എന്നൊക്കെ " " ഹായ് ഫ്രണ്ട്സ് ഇതാ ചായ, ഇന്നത്തെ സ്പെഷ്യൽ ടീ നമ്മുടെ ജിംബോയ്ക്ക് തന്നെ ആകട്ടെ'' "ഹലോ മൈ ഡിയർ ഫ്രണ്ട് ചിക്കു .. നൈസ് റ്റു മീറ്റ് യു എഗെയ്ൻ " " നൈസ് റ്റു മീറ്റ് യൂ ജിoബോ . നീ ഇതൊന്ന് കുടിച്ചേ എന്നിട്ട് അഭിപ്രായം പറ.. അത് കഴിഞ്ഞാകാം ബാക്കി കാര്യo " " wow, വെരി വെരി ടേസ്റ്റി, ഞാൻ ഇതാദ്യം ആയിട്ടാ ഇത്രയും സ്പെഷ്യൽ ടീ കുടിക്കുന്നേ, താങ്ക്യൂ സോ മച്ച് ചിക്കു " "അതെ, താങ്ക്യൂ ചിക്കൂ ഫോർ എ ടേസ്റ്റി ആന്റ് സ്പെഷ്യൽ ടീ.." "ഓകെ ആൾവെയ്സ് വെൽകം മൈ ഡിയർ ഫ്രണ്ട്സ് " "ആട്ടെ നീ എവിടാ പറഞ്ഞു വന്നത്. ജിoബോ?" "അതോ ഇവളുടെ ക്ലാസ്മേറ്റ്  ജോസഫ് എന്നെയും ചിക്കുവിനെയും ഫ്രണ്ട്സിന് പരിചയപ്പെടുത്തിക്കൊടുക്കാൻ നാളെത്തന്നെ കൊണ്ടുചെല്ലാൻ വെല്ലുവിളിച്ചിരിക്കുവാ . " "അതെ എന്നാലും നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നു. അത്ഭുതം തന്നെ" "അതോ എന്താണെന്നു വെച്ചാൽ എന്നെപ്പറ്റി ഈ ഭൂമിയിൽ ആര് എന്ത് പറഞ്ഞാലും ഞാനറിയും. കാരണം ഞാൻ അന്ന് വന്നപ്പോ ആരും കാണാതെ ഒരു സെൻസർ ഇവിടെ ഒരു സ്ഥലത്ത് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അതിലൂടെ വരുന്ന സിഗ്നലുകൾ ക്രോഡീകരിച്ച് ഞങ്ങളുടെ യുറാനസിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലെ മോണിറ്ററിൽ ശബ്ദം അടക്കം ദൃശ്യമാകും. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നു വെച്ചാൽ എനിക്ക് ഭൂമിയുമായി അത്രയ്ക്ക് ഇഷ്ടമാണ്. നിങ്ങളെയൊന്നുo വിട്ടുപിരിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ആർക്കെന്തു സംഭവിച്ചാലും രക്ഷിക്കാനായി തക്ക സമയത്ത് ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും" "അല്ലാ നീ എന്താ എന്റെ സ്കൂളിലേക്ക് വരാഞ്ഞേ." "പെട്ടെന്ന് ബെല്ലടിച്ച് സ്കൂൾ വിട്ട് എല്ലാരും വീട്ടിൽ തിരിച്ചെത്തിയില്ലേ. പിന്നെ ഞാനവിടെ ചെന്നിട്ട് ആരെ കാണാൻ ?" "ഓ സോറി, ജിംബോ ഞാൻ അതോർത്തില്ല. എന്തായാലും എനിക്ക് നിന്നെ പൂർണ വിശ്വാസമാണ്. " 
അടുത്ത ദിവസം ദിവ്യ, ജിoബോയെയും ചിക്കുവിനെയും കൂട്ടി സ്കൂളിലെത്തി. തന്റെ ക്ലാസിലെ കൂട്ടുകാരുമായി കുറേ നേരം കളിചിരികളും തമാശകളുമായി കൂട്ടുകൂടി. " ഇപ്പോ വിശ്വാസം ആയില്ലേടാ ജോസഫേ നിനക്ക് " "പിന്നെ താങ്ക്യൂ ദിവ്യാ ചിക്കൂ , ജിംബോ ... താങ്ക്യൂ വെരി മച്ച്..... പിന്നെ ഒരു കാര്യം കൂടെ... വിശ്വാസം അതല്ലേ എല്ലാം ... "


തുടരും ...
Suspense Surprise🥰

Think Outside The Box

സ്നേഹത്തോടെ,
അരുൺജിത്ത് എ

Comments