Sambhavami Yuge Yuge

സംഭവാമി യുഗേ യുഗേ
#Lockdown Diary Part 8

#AJ Creative

രചന അരുൺജിത്ത് എ

അടുത്ത ദിവസം രാവിലെ ദിവ്യയും അച്ഛനും തങ്ങളുടെ സ്കൂളിലേക്കും ദിവ്യാംശ് അവന്റെ സ്കൂളിലേക്കും യാത്ര തിരിച്ചു. സ്ക്കൂളിൽ അന്ന് അവിടെ യുറാനസിൽ അവർക്ക് ലഭിച്ച അതേ സ്വീകരണം അന്ന് ജിംബോയ്ക്ക് ലഭിച്ച അതേ അഭിനന്ദനങ്ങൾ ഇന്ന് മൂന്നുപേർക്കും ലഭിച്ചു. ഏവരും കരഘോഷങ്ങളോടെ ഏറെ ആവേശത്തോടെ ആദ്യമായി യുറാനസ് സന്ദർശിച്ച് സുരക്ഷിതമായി സ്വന്തം നാട്ടിൽ തിരിച്ചെത്തിയ മൂവരേയും തങ്ങളുടെ സ്കൂളുകളിലേക്ക് വരവേറ്റു....

അന്ന് വൈകുന്നേരം ദിവ്യയുടെ ക്ലാസിൽ ...

"ഓജോ ഓജോ ...."
"എന്തോന്നാടെ ജോസഫേ നീ ഈ വിളിച്ചുകൂവുന്നേ പണ്ട് സർ. ആർക്കിമിഡീസ് യുറേക്കാ യുറേക്കാ എന്ന് വിളിച്ചു പറഞ്ഞതുപോലെ ? "
" ആ ഇതും ഒരു യുറേക്ക തന്നെയാ..." "എന്ത് യുറേക്ക... നീ ഞങ്ങക്കൂടെ ഒന്ന് പറഞ്ഞു താ ജോസഫേ.." അതോ ഞങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഞങ്ങടെ പള്ളീലെ തിരുനാളിന് നാട്ടിലേക്ക് പോയിരുന്നു. അവിടെ സ്ഥലം കുറച്ച് പന്തികേടുള്ളതാ. രാത്രിയിലൊക്കെ ചില അപശബ്ദങ്ങളും അപരിചിതരെയും ഒക്കെ കാണാറുണ്ടത്രേ. ചില അദൃശ്യശക്തികളോ പ്രേതങ്ങളോ അലഞ്ഞുതിരിയുന്ന ആത്മാക്കളൊ ആകാം എന്നാണ് പ്രാഥമിക നിഗമനം" - "നിർത്ത്,നീ മനുഷ്യനെ വേണ്ടാത്തൊക്കെ പറഞ്ഞ് പേടിപ്പിക്കാതെ .." " എന്നാ വേണ്ട ഞാൻ പോവാ "നീ അങ്ങനെ പെട്ടെന്നങ്ങ് പിണങ്ങിപ്പോകാതെടാ കുട്ടാ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ ... ആട്ടെ , എന്നിട്ട് ?" " ... ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ വേണ്ടി ഞങ്ങടെ പള്ളീലച്ചൻ ഒരു ദുർമന്ത്രവാദിയെ നിയോഗിച്ചു. അതാണ് രസം. അത് നമ്മുടെ അപ്പൂപ്പനായിരുന്നു. അപ്പൂപ്പൻ ഈ കാര്യത്തിലൊക്കെ നല്ല ഗവേഷണം ഒക്കെ നടത്തി പ്രേതങ്ങളെ ഒക്കെ ഒഴിപ്പിച്ച് പരിചയം ഉള്ളത് കൊണ്ടാകണം അച്ചൻ അദ്ദേഹത്തെ നിയോഗിച്ചത് ... ആ അപ്പൂപ്പന്റെ ഒരു കണ്ടുപിടിത്തം ആണ് ഈ ഓജോ ബോർഡ്" " എന്നാലും ഇതിന്റെ ഉപയോഗം എന്താ " " പ്രേതങ്ങളോട് സംവദിക്കാൻ ആണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. ഇതിൽ A-Z അക്ഷരങ്ങളും 0-10 സംഖ്യകളും Yes , No എന്നും എഴുതിയിട്ടുണ്ട്. നടുവിലെ കളത്തിൽ നമ്മൾ ഒരു നാണയം വെക്കുന്നു. എന്നിട്ട് നമ്മൾ നമ്മുടെ ഓരോരുത്തരുടെയും ഓരോ കൈവിരലുകൾ നാണയത്തിന് മുകളിൽ വെയ്ക്കുന്നു. എന്നിട്ട് ചോദ്യങ്ങൾ ചോദിക്കുന്നു. ഓരോ ചോദ്യത്തിനും ഉത്തരമായി ആ നാണയം അക്കങ്ങളിലേക്കോ അക്ഷരങ്ങളിലേക്കോ Yes/No യിലേക്കോ സഞ്ചരിച്ചാൽ മനസ്സിലാക്കാം ഇവിടെ പ്രേതം ഉണ്ടെന്ന് " " ഓ പിന്നേ മണ്ണാങ്കട്ട നീ ഒന്നു പോയെ " " നമുക്കെന്നാൽ ഇതൊന്ന് ട്രൈ ചെയ്താലോ എന്നാലേ നിങ്ങൾക്കൊക്കെ വിശ്വാസം ആകുള്ളൂ " ജോസഫ് ഓജോ ബോർഡിന്റെ പെട്ടി തുറന്ന് ബോർഡ് മേശപ്പുറത്ത് എടുത്തു വച്ചു. എന്നിട്ട് നടുവിൽ ഒരു നാണയം വച്ചു. എല്ലാരും കൈവിരലുകളും വെച്ചു. എന്നിട്ട് എല്ലാരും ചോദിച്ചു. "ഇവിടെ പ്രേതം ഉണ്ടോ ?" പെട്ടെന്നതാ നാണയം Yes ലേക്ക് കുതിക്കുന്നു. എല്ലാരും സ്തഭ്ദരായി... പെട്ടെന്നു തന്നെ സ്കൂൾ ബെല്ലും അടിച്ചു . "ശ്ശൊ, എന്താന്ന് നോക്കാൻ പോലും പറ്റിയില്ലല്ലോ, അപ്പോളേക്കും സ്കൂൾ വിട്ടു എന്തായാലും ഇനി നാളെ നോക്കാ " "ശരി അപ്പോ ബൈ" "ശരി ബൈ ഫ്രണ്ട്സ്" 
അങ്ങനെ ദിവ്യ അച്ഛന്റെ അടുത്തേക്ക് ചെന്നു: " അച്ഛാ അച്ഛൻ വരുന്നില്ലേ ? ""ഇല്ല മോളെ എനിക്ക് കുറച്ച് പണിയുണ്ട്. നീ ഏട്ടൻ വരുമ്പോ അവന്റെ കൂടെ പൊയ്ക്കോളൂ. ഞാനങ്ങെത്തിക്കൊള്ളാം. അവൻ വരുന്ന വരെ വേറെ എങ്ങോട്ടും പോകല്ലെ ഇവിടെ തന്നെ നിൽക്കണേ .." "ആ ശരി അച്ഛാ ഞാൻ ചേട്ടൻ വരും വരെ ഇവിടെ തന്നെ നിൽക്കാം " " ദേ ചേട്ടൻ വന്നല്ലോ " " മോളേ ദിവ്യ .. നീ ഒറ്റയ്ക്കാണോ ? അച്ഛനെവിടെപ്പോയി " "അച്ഛനിപ്പോ വരും ഏട്ടാ നമുക്ക് നടക്കാ." " എന്നാ ശരി വാ നമുക്ക് പോകാം . അച്ഛൻ പിന്നെ വന്നോളും " അങ്ങനെ അവർ വർത്തമാനം ഒക്കെ പറഞ്ഞ് കുറച്ച് ദൂരം സഞ്ചരിച്ചു. "അയ്യോ ദേ ഏട്ടാ മഴ വരാൻ പോകുന്നു. ഞാൻ കുടയും എടുത്തില്ല. ചേട്ടന്റെ കയ്യിൽ ഉണ്ടോ? " "അയ്യോ എന്റേലും ഇല്ലല്ലോ, ഇനി ഇപ്പോ നമ്മൾ എന്ത് ചെയ്യും" പെട്ടെന്ന് മാനം ഇരുണ്ടു. ശക്തിയായി മഴ പെയ്തു. "എന്തായാലും നമുക്ക് എത്രയും അടുത്തു കാണുന്ന ഏതേലും വീട്ടിൽ ചെന്ന് മഴയിൽ നിന്നും രക്ഷ നേടാം " " ദേ ഏട്ടാ അവിടൊരു വീട്, നമുക്കവിടെ പോകാ " "അതെ" അങ്ങനെ അവർ ആ വീട്ടിലെത്തിയതും വാതിൽ താനേ അടഞ്ഞു. "അയ്യോ എനിക്ക് പേടിയാകുന്നു ഏട്ടാ " " എനിക്കും നമ്മൾ പെട്ടല്ലോ ഇനി ഇപ്പോ എന്താ ചെയ്യുക " - ചുറ്റും കുറ്റാക്കൂരിരുട്ട്. വാവലുകൾ കലപില കൂട്ടുന്ന ശബ്ദം . നായ്ക്കൾ ഓരിയിടുന്ന ശബ്ദം .....

"നകുലേട്ടാ ഞാൻ അല്ലിയ്ക്ക് ആഭരണം എടുക്കാൻ പൊക്കോട്ടെ?"
"ഗംഗേ ..നിന്നോടല്ലേ ഞാൻ പറഞ്ഞേ പോണ്ടാന്ന് "
" ഏ , ഞാനിപ്പോ എന്താ പറഞ്ഞേ ? എനിക്കെന്തോ പറ്റി നകുലേട്ടാ എനിക്കെന്തോ പറ്റി " " ഗംഗേ ... " ദിവ്യാംശിന്റെ ഉച്ചത്തിലുള്ള വിളി കേട്ട് ദിവ്യ ഞെട്ടിയുണർന്നു. എന്നിട്ടും " എനിക്കെന്തോ പറ്റി നകുലേട്ടാ എനിക്കെന്തോ പറ്റി ..." "ഗംഗേ ... അല്ല മോളേ ദിവ്യ നിനക്കൊന്നും പറ്റിയില്ല നീ ഈ വെള്ളം കുടിച്ചേ" "ദിവ്യാംശേട്ട, എനിക്കെന്താ പറ്റ്യേ? അച്ഛനോ ? അച്ഛനെപ്പോ വന്നു ?" "മോളേ നിനക്കൊന്നുo പറ്റിയില്ല. ചെറുതായൊന്നു തല കറങ്ങി വീണു " "ബാക്കി ഞാൻ പറയാം അച്ഛാ , മോളേ ദിവ്യ, നമ്മൾ രണ്ടു പേരും സ്കൂൾ വിട്ട് വരുമ്പോ നീ ഏതാണ്ടൊക്കെയോ പറയുന്നത് കേട്ടു. എന്തോ ഓജോ ബോർഡോ മറ്റെന്തൊക്കെയോ കുറച്ച് ദൂരം ചെന്നപ്പളേക്കും നീ തലകറങ്ങി ബോധം കെട്ടു നിലത്ത് വീണു. ഞാൻ വല്ലാതെ പേടിച്ചു. പെട്ടെന്ന് അച്ഛനെ വിളിച്ചു കൊണ്ട് വന്ന് നിന്നെയും എടുത്ത് കൊണ്ട് വേഗം തന്നെ അടുത്തുള്ള ആശുപത്രിയിലാക്കി. - " അതെയോ .. അപ്പോ ഞാൻ വിളിച്ച നകുലേട്ടനോ ! " "അതോ അത് പിന്നെ നമ്മൾ ഇന്നലെ രാത്രി ഏഷ്യാനെറ്റിൽ കണ്ട മണിച്ചിത്രത്താഴ് സിനിമയും ഇന്ന് നിന്റെ ക്ലാസിൽ നടന്ന സംഭവങ്ങളൊക്കെ ചിന്തിച്ച് ചിന്തിച്ച് നീ തന്നെ പെട്ടെന്നൊരു ലോകത്തെത്തി " "അതെയോ സോറി ട്ടോ, നിങ്ങളെയൊക്കെ ഇങ്ങനെ ബുദ്ധിമുട്ടിച്ചതിന് ." "അതിനെന്താ നീ ഞങ്ങടെ മുത്തല്ലേ, ചക്കരയല്ലേ " "താങ്ക്യൂ ഏട്ടാ താങ്ക്യൂ അച്ഛാ , എന്നാ നമുക്ക് പോകാം വീട്ടിലോട്ട് " "അയ്യോ മോളെ ഇപ്പോ തന്നെ പോകാൻ പറ്റില്ല" "അതെന്താ ഇപ്പോ പോയാൽ ? " " ഇതെന്താ അച്ഛാ ഇവളുടെ മേത്ത് പിന്നേം ബാധ കേറിയോ ?" " ഇല്ലെന്നെ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ ..." "ആണോ എന്നാലും ഇപ്പോ പോകാൻ പറ്റില്ല മോളു , ഡോക്ടർ പറഞ്ഞത് 24 മണിക്കൂർ ഒബ്സർവേഷനിൽ കെടന്നിട്ട് നാളെ പോകാം എന്നാ.ഡോക്ടർമാർ പറയുന്നതല്ലേ നമുക്ക് അനുസരിക്കാൻ പറ്റൂ" "അപ്പോ നമ്മുടെ അമ്മയോ ?" "ആ ശരിയാണല്ലോ ടാ ദിവ്യാംശേ, നീ വീട്ടിൽ പോയി അമ്മയെ ഇങ്ങോട്ട് വിളിച്ചോണ്ടു വന്നോ , പിന്നെ നമ്മുടെ ചിക്കു റോബോ യെയും മറക്കണ്ടാ ട്ടോ , അവനും നമ്മളെ കാത്തിരുന്ന് വിഷമിക്കുന്നുണ്ടാവും വേഗം വരണേ ഞങ്ങളിവിടെ തന്നെ ഉണ്ടാകും. അത്യാവശ്യത്തിന് സാധനവും എടുത്തോണെ . "ശരി അച്ഛാ, എല്ലാം ഞാൻ ഏറ്റു"

പക്ഷേ .... ജോസഫിന്റെ നാട്ടിലെ പ്രേതബാധ ? ഓജോ ബോർഡിലെ നാണയത്തിന്റെ ചലനം ? പോസിറ്റീവിന് നെഗറ്റീവെന്ന പോലെ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ഒരു കാന്തത്തിന്റെ സൗത്ത് പോളും നോർത്ത് പോളും പോലെ ദൈവം ഉണ്ടെങ്കിൽ പ്രേതവും അതു പോലെ ഉള്ള ദുഷ്ടശക്തികളും ഉണ്ടാകാം എന്ന് പറയപ്പെടുന്നു.... സംഭവാമി യുഗേ യുഗേ ....

തുടരും.
Surprise Suspense🎃

Think Outside The Box

സ്നേഹത്തോടെ
അരുൺജിത്ത് എ

Comments