Lokah Samastah Sukhino Bhavantu

ലോകാ സമസ്താ സുഖിനോ ഭവന്തു


Lockdown Diary Part 10


#AJCreative


രചന: അരുൺജിത്ത് . എ


🏹🏹🏹🏹🏹🏹🏹🏹

രാമ പർവ്വം

🏹🏹🏹🏹🏹🏹🏹🏹




ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു


ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ! ജയേ ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ! ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തുതേ നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമോ: ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണ ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രിരാമസ്തുതിയോടെ പറഞ്ഞുതുടങ്ങിനാൾ."

(അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം)


രാമായണ ശീലുകൾ കേട്ട് ദിവ്യയും ദിവ്യാംശും ഓടി വന്നു അച്ഛന്റെ അരികിലേക്ക്,

"അച്ഛാ എന്താണച്ഛാ കർക്കിടകത്തിൽ രാമായണപാരായണത്തിന്റെ മാഹാത്മ്യം"

"അത് മക്കളേ, കർക്കിടകം എന്നാൽ വറുതിയുടെ കാലമാണ്. പല വിധ കഷ്ടപ്പാടുകളും ദുരിതങ്ങളും രോഗങ്ങളും നമ്മൾ അനുഭവിക്കേണ്ടിവരും. ഇവയിൽ നിന്നൊക്കെ നമുക്ക് രക്ഷ നേടാൻ വേണ്ടി ആണ് നമ്മൾ ദിനവും രാമായണ പാരായണം നടത്തുന്നത്. എല്ലാ കൊല്ലവും മുടങ്ങാതെ നമ്മൾ ഇത് തുടർന്നു പോരുന്നു. കർക്കിടകത്തിലെ ആയുർവേദ ചികിത്സയും പ്രാധാന്യമേറിയതു തന്നെ. ആനകളുടെ സുഖ ചികിത്സയുടെ കാലവും കർക്കിടകം തന്നെ. "

"വളരെ നന്ദി അച്ഛാ ഞങ്ങൾക്കിത്രയുo അറിവ് പകർന്നു തന്നതിന് "

" ആട്ടെ, നിങ്ങൾ പോയി അമ്മയെ വിളിച്ചു കൊണ്ടു വരൂ. എന്നിട്ട് നിങ്ങൾ ഞാൻ പാരായണം ചെയ്യുന്നത് കേൾക്കൂ . രാമായണ പാരായണം ശ്രവിക്കുന്നതും നല്ലത് തന്നെ ആണ്. " "ശരി അച്ഛാ"


രാമായണത്തിന്റെ മാഹാത്മ്യം ഒട്ടും ചോരാതെ നന്നായി അക്ഷരസ്ഫുടതയോടെ കുമാരേട്ടൻ തന്റെ കുടുംബത്തിന് ഓരോ അദ്ധ്യായവും ഹൃദിസ്ഥമാക്കിക്കൊടുത്തു.



🎪🎪🎪🎪🎪🎪

തെരുവോരം പരമു

🎪🎪🎪🎪🎪🎪


"അയ്യോ, എന്നെ തല്ലല്ലേ, ഞാൻ അതെടുത്തിട്ടില്ല , ഞാൻ മോഷ്ടിച്ചിട്ടില്ല നാട്ടുകാരെ . ഒരല്പം ഭക്ഷണത്തിന് വേണ്ടി ഇവിടെ വന്നതാണ്."


"എന്താ, എന്താ ഇവിടെ പ്രശ്നം ?"


"പരമുവണ്ണാ, എന്നെ രക്ഷിക്ക് പരമുവണ്ണാ"

" ഏ,നിങ്ങൾ, നിങ്ങളെ ഞാനിവിടെ ഇതുവരെ കണ്ടില്ലല്ലോ' എങ്ങിനെ എന്റെ പേര് നിങ്ങൾക്കറിയാം ?"

" ഞാൻ അങ്ങു ദൂരേന്നാണേ, എനിക്ക് വയസായതുകാരണം എന്നെ മക്കൾ നാടുകടത്തിയതാണേ "

"അതൊക്കെ ശരി, അത് പോട്ടെ എന്തിനാ നിങ്ങളെ ഇവരൊക്കെ വളഞ്ഞിട്ട് തല്ലുന്നേ? പിന്നെ എന്നെ നിങ്ങൾക്ക് എങ്ങനെ നിങ്ങൾക്കറിയാം ?"


"അത് പിന്നെ ഞാൻ ഒരു അപരിചിതനാണല്ലോ, ഇവരൊക്കെക്കൂടി എന്നെ കള്ളൻ എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാ ... പിന്നെ നിങ്ങൾ പരമുവണ്ണൻ , സർക്കസ് കലാകാരൻ, നാടൊട്ടുക്കും നിങ്ങളെ അറിയാല്ലോ "

" ഞാൻ എന്റെ നാട്ടിൽ അല്ലറ ചില്ലറ സർക്കസൊക്കെയായി അങ്ങനെ പോകുന്നു , അന്യദേശത്ത് നിന്നു വന്ന നിങ്ങൾക്കെങ്ങനെ ? അവിടെങ്ങനെ എന്നെ അറിയും?"

"അത് പിന്നെ ഞാൻ " "നിങ്ങൾ അധികമൊന്നും പറയണ്ട. നിങ്ങൾ സത്യസന്ധനാണോ എന്നറിയാൻ വേണ്ടി ഞാൻ ഒരു പരീക്ഷണം നടത്തിയതാ . നിങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ നാടകം ഒക്കെ ഇവിടെ അവതരിപ്പിച്ചേ എന്ന് എനിക്കറിയാം. "

" അത് മുതലാളീ, ഞാൻ സത്യമായും അന്യദേശത്ത് നിന്ന് വരുവാ എന്റെ മക്കൾ എന്നെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. അപ്പോഴാ ഇവരും കൂടെ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നേ ..." "എല്ലാം ഈ പരമു വണ്ണനേറ്റു . നാട്ടുകാരെ പണ്ട് നിങ്ങൾ ഒരു പാവം മനുഷ്യനെ കള്ളനെന്നാരോപിച്ച് തല്ലിച്ചതച്ചു കൊന്നു. ഇനിയും നിങ്ങൾക്ക് മതിയായില്ലേ ? പോകിനെടാ എല്ലാരും .... ഇനി ഇവിടെ എന്റെ കൺമുന്നിലെങ്ങാനുo പെട്ടാൽ ... "

നാട്ടുകാരെല്ലാം ജീവനും കൊണ്ടോടി രക്ഷപ്പെട്ടു. അങ്ങനെ സർക്കസ് കലാകാരൻ പരമു വണ്ണന് പുതിയൊരു പേര് കിട്ടി. "തെരുവോരം പരമു" 


"നമുക്ക് പോകാം. ഇന്ന് നമുക്ക് എന്റെ അടുത്ത ബന്ധത്തിലുള്ള കുമാരേട്ടന്റെ വീട്ടിൽ തങ്ങാം. അവിടെ അവർ നിങ്ങളെ ഒരു പോറലും കൂടാതെ നോക്കിക്കൊള്ളും. " "ശരി മുതലാളി " " എന്നെ ഇനി മുതലാളീന്നൊന്നും വിളിച്ചേക്കല്ല്. അതെനിക്കിഷ്ടല്ല. പരമുവണ്ണൻ. അത് മതി" "എന്നാ ശരി പരമുവണ്ണാ " 


"അമ്മേ, ഇത് നോക്ക്യേ , ആരൊക്കെയാ വന്നിരിക്കുന്നേന്ന്, നമ്മുടെ പരമുവങ്കിൾ, കൂടെ ഒരു ആൾ കൂടെയുണ്ട്. " "ദാ വരുന്നു , ആരിത് പരമുച്ചേട്ടനോ , ഇതാരാ ചേട്ടാ കൂടെ ?" "ആ ഏട്ടത്തീ സുഖം തന്നല്ലേ ? ഇത് നമ്മുടെ വീട്ടിലേക്ക് അന്യ ദേശത്ത് നിന്നും സ്വന്തം മക്കൾ ഉപേക്ഷിച്ച് ഉറ്റവരും ഉടയവരുമില്ലാതെ നമ്മുടെ നാട്ടിലേക്ക് വന്ന് നമ്മുടെ നാട്ടുകാരുടെ തല്ലും കൊണ്ട് വന്നിരിക്കുന്ന അതിഥി, ദാമുച്ചേട്ടൻ" "ദാമുച്ചേട്ടാ ഇതെന്താ വല്ലാതിരിക്കുന്നേ? നാട്ടുകാരെന്തിനാ തല്ലിയേ!" " ഞാൻ വഴിയേ പറയാം , എനിക്ക് നന്നായി ദാഹവും വിശപ്പുമൊക്കെ ഉണ്ട്. വല്ലതും തരുമോ ?" "എന്താ ജാനുച്ചേച്ചീ, വിശേഷമൊക്കെ നമുക്ക് പിന്നേം ആവാലോ . ആദ്യം ക്ഷീണിച്ച് വന്ന അതിഥിയ്ക്ക് വേണ്ടതെന്താണെന്നു വെച്ചാൽ കൊടുക്കൂ, വേഗാവട്ടെ .." "ശരി പരമുച്ചേട്ടനും ദാമുച്ചേട്ടനും വരൂ നമുക്ക് അകത്തിരിക്കാം " ദാമു നടന്നതെല്ലാം പറഞ്ഞു. പിന്നെ കുറേ വർഷം കഴിഞ്ഞു. പരമുവണ്ണന്റെ ജീവിത വേളകളിൽ അദ്ദേഹം കുറേ ദാമുമാരെ കണ്ടു. അവരെയെല്ലാം ഒത്തൊരുമിപ്പിച്ച് കൊണ്ട് ഒരു സൗഹൃദ ഭവനം തന്നെ ഒരുക്കി. അങ്ങനെ അവർ സ്വന്തം കുടുംബത്തിൽ നിന്നും കിട്ടാത്ത സ്നേഹവും സഹാനുഭൂതിയും കളിചിരികളുമായി തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോയി. തെരുവോരo പരമു എന്ന സഹൃദയനായ പരമുവണ്ണൻ ഉറ്റവരും ഉടയവരും ഇല്ലാത്ത ദാമുമാർക്ക് അഥവാ സ്വന്തം മക്കൾ കാരണം അനാഥരാക്കപ്പെട്ട ഒരു കൂട്ടം മനുഷ്യർക്ക് താങ്ങും തണലുമായി...


🦠🦠🦠🦠🦠🦠

ദി ട്രൂത്ത്

🩺🩺🩺🩺🩺🩺

അന്ന് ദിവ്യ ആശുപത്രിയിൽ അഡ്മിറ്റ് ആയതു പോലെ കുറച്ച് മാസങ്ങൾക്കുമുമ്പ് ഒരു ദിവസം ....




"അയ്യോ, അച്ഛാ , തല്ലല്ലെ അച്ഛാ , ഞാൻ ചെയ്തോളാം. ഞാൻ ഇനി നന്നായി പഠിക്കാം. വേണ്ടച്ഛാ, അയ്യോ"


" ടീ ദിവ്യാ ഇത് നമ്മുടെ ഫ്രണ്ട് റാമിന്റെ കരച്ചിലല്ലേ ഈ കേൾക്കുന്നേ?"

" അതെല്ലോ , നമുക്കൊന്ന് പോയി നോക്കാ "

" ആ , നീ അച്ഛനേം കൂട്ടി വരൂ. ഞാൻ നടക്കാ..." "ശരി ഏട്ടാ "


"എന്താ, റാം, എന്താ പ്രശ്നം ?"

" ദിവ്യാ , ദിവ്യാംശ്, കുമാർ സാർ, എന്റെ അച്ഛൻ "

" ടാ നിർത്തെടാ ശ്യാമേ ? നീ എന്തിനാടാ നമ്മുടെ റാമിനെ ഇങ്ങനെ തല്ലുന്നേ? ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് കരുതിയോ?"

"അത് പിന്നെ കുമാരേട്ടാ, ഞാൻ "

" ഒന്ന് തെളിച്ച് പറയെടാ .."

"ഞാൻ ഇവനെ തല്ലിയതെന്തിനാന്നറിയോ? ഇവൻ ഓൺലൈൻ ക്ലാസ് കാണണം എന്ന് പറഞ്ഞ് എന്റെ കയ്യീന്ന് മൊബൈലും തട്ടിപ്പറിച്ചോണ്ട് പബ്ജി കളിയ്ക്കാ . ഞാൻ കയ്യോടെ പിടിച്ചു , നല്ല പെടേം കൊടുത്തു ... " "ആണോടാ റാമെ. നീ ഗെയിം കളിക്കാരുന്നോ . അങ്ങനെ ചെയ്യാൻ പാടുണ്ടോ ? " " അത് പിന്നെ ദിവ്യാംശെ, ഞാൻ "


യൂട്യൂബ് വീഡിയോസ് കണ്ട് കണ്ടു മടുത്തു


ഇനിയെന്ത് ചെയ്യും എന്ത് കണ്ടു വെറുക്കും


പബ് ജി യിൽ പലവട്ടം വെടി കൊണ്ട് മരിച്ചു


ലുഡോ കളിച്ചിട്ട് തോറ്റു തോറ്റു മടുത്തു



ചരിഞ്ഞിട്ടും തിരിഞ്ഞിട്ടും


തല കുത്തി മറിഞ്ഞിട്ടും


വരുന്നില്ല ഉറക്കം


തലക്കൊരു പെരുപ്പം



എന്തൊരു വിധി ഇത്


എന്തൊരു ഗതി ഇത്


ആരുക്കും വരുത്തല്ലേ


പടച്ചവനെ



ആയി ആയി ഓ.. പണി പാളി ലോ..


രാരീ രാരം പാടി ഉറക്കാൻ


ആരുമില്ലല്ലോ -(4)

(പണി പാളി Song By Neeraj Madhav)


 "നീ ഒന്നും പറയണ്ടാ. നീ ഇനി ഇങ്ങനൊന്നും ചെയ്യില്ലാന്ന് അച്ഛനോട് സത്യം ചെയ്യ് " " അച്ഛനാണെ, എന്റെ പൊന്നുമുത്തപ്പനാണെ സത്യം, ഞാനിനി ഇങ്ങനെ ചെയ്യില്ലാ." - "ടാ, ശ്യാമേ നീയും സത്യം ചെയ്യ്, ഇങ്ങനെ ഇത്ര ക്രൂരമായൊന്നും മക്കളെ തല്ലിക്കൂടാ , വല്ലതും പറ്റ്യാ ഇപ്പോ ആസ്പത്രീ ലൊന്നും കേറ്റൂലാ , കൊറോണ പടർന്നോണ്ടിരിയ്ക്ക്യാ, എപ്പഴാ ആർക്കാ പിടിപെടുക എന്ന് പറയാൻ പറ്റില്ല" " എന്റെ മോനാണെ , എന്റെ പൊന്നു ഗണപതിയാണെ സത്യം ഞാൻ ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല. " - "ആ എല്ലാം കൊറോണയുടെ കളി. " " എന്നാ ഞങ്ങൾ പോട്ടെ, പിന്നെ വരാ ശ്യാമേ , റാമേ, അമ്മയോട് അന്വേഷണം പറയണേ , ബൈ" "ശരി കുമാരേട്ടാ, ദിവ്യാ , ദിവ്യാംശ്, ജാനുച്ചേച്ചിയോടും കൂടെ .... ബൈ. "


അടുത്ത ദിവസം

"അയ്യോ, അച്ഛാ . എനിക്ക് നടക്കാൻ ആകുന്നില്ലച്ഛാ , വല്ലാത്ത വേദന, ശ്വാസംമുട്ടൽ, പനി, തലവേദന " "അയ്യോ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ സത്യായോ എന്റീശ്വരാ എന്റെ മോൻ ..." "എന്താ എന്ത് പറ്റി അച്ഛാ , എന്ത് പറ്റി ദിവ്യാംശേട്ടന് ?" 


"ഞാൻ പറഞ്ഞില്ലേ ആർക്കാ എപ്പഴാ രോഗം പിടിപെടണേന്ന്, അറം പറ്റ്യോ എന്റീശ്വരാ " 


അങ്ങനെ ദിവ്യാം ശിനെയും കൊണ്ട് ആംബുലൻസിൽ കുമാരേട്ടൻ ആശുപത്രിയിലെത്തി. അവിടെ അഡ്മിറ്റാക്കി. കൊവിഡ് ടെസ്റ്റ് നടത്തി. രണ്ട് ദിവസത്തിന് ശേഷം റിസൽട്ടും വന്നു. "പോസിറ്റീവ്"

"അയ്യോ അച്ഛാ ഇനിപ്പോ ഞാൻ എന്താ ചെയ്യാ, എനിക്ക് പേടിയാകുന്നു "


"നീ പേടിക്കാതെയിരിക്ക് മകനേ, രോഗം പെട്ടെന്ന് ഭേദമാകും അത്രയും കരുതലോടെയാണ് സ്വന്തം ജീവൻ പണയം വെച്ചും നമ്മുടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരുo ഒത്തൊരുമിച്ച് രോഗികളെ പ്രായഭേദമന്യേ ശുശ്രൂഷിക്കുന്നത്. നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാo രോഗം എത്രയും പെട്ടെന്ന് ഭേദം ആകട്ടെ എന്ന്. താൻ പാതി ദൈവം പാതി എന്നാണല്ലോ.


" താങ്ക്യു, അച്ഛാ ഇപ്പോ എന്റെ പേടി ഒക്കെ എങ്ങോ പോയി, അച്ഛന്റെ സ്നേഹ വാക്കുകൾക്ക് വളരെ നന്ദി.


അങ്ങനെ കുമാരേട്ടൻ ആശുപത്രിയിൽ നിന്നും ഒരു അത്യാവശ്യ കാര്യത്തിനായി വീട്ടിലേക്ക് തിരിച്ചു. അപ്പോൾ അദ്ദേഹം കണ്ടത് രണ്ട് ശുചീകരണ പ്രവർത്തകർ കൊറോണ രോഗബാധിതർ ഉപയോഗിച്ച വസ്തുക്കൾ യഥാവിധം നിർമാർജ്ജനം ചെയ്യാൻ കൊണ്ടുപോകുന്ന കാഴ്ചയാണ്. നഴ്സുമാരും ഡോക്ടർമാരും ഏറെ നേരം ശ്വാസം മുട്ടി പി.പി.ഇ. കിറ്റ് ധരിച്ച് ഒരു എതിർപ്പും കൂടാതെ തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരിക്കുന്ന കാഴ്ചയും അദ്ദേഹം കണ്ടു. കുറച്ചപ്പുറത്ത് മറ്റ് കുറച്ച് ശുചീകരണത്തൊഴിലാളികൾ തങ്ങളുടെ വേതന വർധനവിനും തങ്ങളിലെ കുറച്ച് പേരെ പിരിച്ചു വിടുന്നതിനെതിരെയുമായി റോഡിൽ പ്രതിഷേധിക്കുന്നു.


ഈ കാഴ്ചകൾ കാണുമ്പോൾ കുമാരേട്ടന്റെ മനസ്സിൽ കുറേ മായാത്ത ഓർമകൾ മിന്നിമറയുന്നു. പണ്ട് നിപ രോഗബാധയുണ്ടായപ്പോൾ സധൈര്യം നേരിട്ട് സ്വന്തം ജീവൻ ത്യാഗം ചെയ്ത നഴ്സ് ലിനിയെക്കുറിച്ച്, നിപ രോഗബാധിതർ ഉപയോഗിച്ച വസ്തുക്കൾ നിർമാർജനം ചെയ്യുന്നതിനിടയിൽ യാദൃച്ഛികമായി ക്യാമറക്കണ്ണുകളിൽ പതിഞ്ഞ് മാതൃഭൂമി പത്രത്തിലെ ആദ്യ പേജ് വാർത്തയിലും പിന്നീട് 'വൈറസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രത്യക്ഷപ്പെട്ട രണ്ട് ശുചീകരണത്തൊഴിലാളികളെക്കുറിച്ച്, ഏത് ആസന്നമായ ഘട്ടത്തിലും നമ്മെ സഹായിക്കുന്ന മത്സ്യത്തൊഴിലാളികൾ, ദുരന്തനിവാരണ പ്രവർത്തകർ , പ്രവാസി സമൂഹം .... അങ്ങനെ എല്ലാം കുമാരേട്ടന്റെ മനസ്സിലേക്കോടിയെത്തി...


 പോലീസ് ഡോക്ടർമാര് നഴ്സുമാർ മറ്റുള്ളോരും ഇടതടവില്ലാതധ്വാനിക്കുന്നു

പോലീസ് രാപ്പകലില്ലാ ചെക്കിംഗ് നടത്തുന്നു

രോഗ വ്യാപനം തടയുന്നു

ഡോക്ടർമാർ നഴ്സുമാർ രോഗികളെല്ലാരെയും

കനിവുമായി പരിചരിക്കുന്നു

മന്ത്രിമാർ സന്നദ്ധ സേവകർ സാമൂഹ്യ പ്രവർത്തകർ ഒറ്റക്കെട്ടായ് എല്ലാരെയും ഒരുമിപ്പിക്കുന്നു

നിത്യവും നമ്മളെല്ലാരും ഒരു വട്ടമെങ്കിലും ഇവരെ സ്മരിച്ചിടേണ്ടതത്യാവശ്യാണ്

നമ്മളാൽ കഴിയും സഹായം ഇവർക്കു വേണ്ടി എന്തുവന്നാലും എല്ലാവരും ചെയ്ക വേണം

( -ചെറുകവിത - അരുൺജിത്ത് . എ)



**************************


"ആരിത് ബാബുവേട്ടനോ ? നിങ്ങൾ ഗൾഫിന്ന് എപ്പോ തിരിച്ചെത്തി?"

"അത് കുമാരേട്ടാ, ഞാൻ മിനിഞ്ഞാന്ന് നാട്ടിലെത്തി. പിന്നെ ഒന്നും പറയണ്ട ന്റെ കുമാരേട്ടാ പണ്ടത്തെപ്പോലെ ഒന്നുമല്ല ഇപ്പോ അന്നൊക്കെ ഞാൻ നാട്ടിൽ തിരിച്ചു വരുമ്പോ വീട്ടിലേക്ക് വിരുന്നുകാരുടെ വരവുണ്ടായിരുന്നു. ഇന്നോ ആർക്കും ഞങ്ങളെ ഒന്നും ഇഷ്ടമല്ല. അവർ ഒക്കെ ഞങ്ങളെ പട്ടികളെപ്പോലെയാ നോക്കുന്നേ. അവർ എന്നെ കാണുമ്പോൾ നമ്മൾ പട്ടിയെ കാണുമ്പോൾ കല്ലെടുത്തെറിഞ്ഞ് ആട്ടി ഓടിക്കുന്നതുപോലെ എന്നെ ഓട്ടിച്ചില്ലെന്നേ ഉള്ളൂ പക്ഷേ അവരുടെ മുഖത്ത് നിന്നും അത് വായിച്ചെടുക്കാo . അവർ കരുതുന്നത് ഞങ്ങളാ കൊറോണേം കൊണ്ടാ നാട്ടിലേക്ക് വരുന്നേന്നാ . മറിച്ച് ഞങ്ങൾക്ക് കൊറോണയൊന്നും ഇല്ലെന്ന് തെളിയിച്ചാണ് നാട്ടിലോട്ട് വണ്ടി കേറിയതെന്നൊന്നും അവരോടു പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്നാ തോന്നുന്നേ. അത്രയ്ക്കും അറപ്പാ അവർക്ക് ഞങ്ങളെയൊക്കെ കാണുമ്പോ . പണ്ട് ഓഖി വന്നപ്പോഴും പ്രളയം വന്നപ്പോഴും എന്തിന് ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പുനരുദ്ധാരണവുമൊക്കെ നടക്കുമ്പോഴും റോഡ്, പാലം നിർമാണത്തിനും പ്രവാസികളെയാണ് സാമ്പത്തികവും മറ്റ് സഹായങ്ങൾക്കുo അവർ ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്നോ അവരിൽ ചിലർക്ക് ഞങ്ങൾ ഇങ്ങോട്ട് വരുന്നത് ഇഷ്ടമില്ലാതായിരിക്കുകയാണെന്നാണ് അവരുടെ പെരുമാറ്റത്തിലൂടെ എനിക്ക് മനസിലാക്കാൻ സാധിച്ചത്... അത് പോട്ടെ ... പിന്നെ, ഞാനറിഞ്ഞത് ശരിയാണോ ?"

"എന്ത്?"

"അത് നിങ്ങടെ മകന് കൊറോണ ബാധിച്ചെന്ന്? ഇപ്പോ എങ്ങനുണ്ട്? കുഴപ്പൊന്നുല്ലല്ലോ?" "ഏയ്, ഒരു കുഴപ്പോമില്ലാ അവന് വേണ്ടി കുറച്ച് സാധനങ്ങൾ എടുക്കാൻ വീട്ടിലേക്കിറങ്ങിയതാ ഞാൻ " "പണി വരുന്നുണ്ട് അവറാച്ചാ" "ഹലോ മിസ്റ്റർ ബാബു, " പെട്ടെന്നവിടെ പോലീസ് ജീപ്പ് വന്നു നിർത്തി. "എന്താ സാറെ?" "നിങ്ങളല്ലേ മിസ്റ്റർ ബാബു, നിങ്ങൾ ഗൾഫിൽ നിന്ന് വന്നിട്ട് കുറച്ച് ദിവസo അല്ലേ ആയുള്ളൂ ? നിങ്ങളിങ്ങനെ പുറത്തിറങ്ങി നടക്കാൻ പാടുണ്ടോ? 14 ദിവസം ഹോം ക്വാറന്റീനിൽ ഇരിക്കണം എന്നല്ലേ സർക്കാർ നിർദേശം " " അത് പിന്നെ സർ, ഞാൻ മക്കൾക്ക് വേണ്ടി കുറച്ച് സാധനം വാങ്ങാൻ ഇറങ്ങിയതാ" "നിങ്ങൾ ഒന്നും പറയണ്ടാ നിങ്ങൾ വേഗം വണ്ടിയിൽ കേറി ക്കേ, നിങ്ങളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചേക്കാം. നിങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം. നിങ്ങളെ ഭീഷണിപ്പെടുത്തൊന്നുമല്ല ട്ടോ നിങ്ങടെ കുടുംബത്തിന്റെ സുരക്ഷയ്ക്കു വേണ്ടി മാത്രം ആണ് ഞങ്ങൾ ഇങ്ങനെ ചെയ്യുന്നത് " "ശരി സാർ "


🎩🎩🎩🎩🎩🎩

അബ്ര കഡബ്ര

🎩🎩🎩🎩🎩🎩



" മക്കളേ, വേഗം വന്നേ" "എന്താണച്ഛാ , ഞങ്ങളിതാ വരുന്നൂ."

"മക്കളേ നിങ്ങൾക്ക് വേണ്ടി ഞാൻ ഒന്നല്ലാ രണ്ട് സമ്മാനങ്ങൾ കരു തിവെച്ചിട്ടുണ്ട്. " " ആഹാ കൊള്ളാലോ, വേഗം കാണിക്കച്ഛാ ! ഞങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ ഏറെ നേരം നിർത്താതെ ! "


"ദാ മക്കളെ എന്റെ രണ്ടാമത്തെ കണ്ടുപിടുത്തം യുറേക്കാ.... ഇത് മാജിക് മിറർ. പിന്നെ മൂന്നാമത്തെ കണ്ടുപിടുത്തo . വീണ്ടും യുറേക്കാ... മാജിക് കണ്ണട . " "താങ്ക്യൂ അച്ഛാ, താങ്ക്യൂ വെരി മച്ച് ഇതിന്റെ പ്രത്യേകതകൾ ഒന്ന് വിവരിക്കാമോ?"

" ഈ മാജിക് കണ്ണട വെച്ച് "അബ്ര കഡബ്ര ഗിലി ഗിലി ചൂ" എന്ന മന്ത്രം ഉരുവിട്ട് മാജിക് മിററിൽ നോക്കുമ്പോൾ നിങ്ങൾ വിചാരിക്കുന്ന കാര്യം എന്തും നിങ്ങൾക്ക് കാണാൻ സാധിക്കുo. ഇത് കൂടെ ഓർക്കുക നിങ്ങൾ മാജിക് കണ്ണട വെയ്ക്കാതെ ആണ് ഈ കണ്ണാടിയിൽ നോക്കുന്നതെങ്കിൽ നിങ്ങൾക്ക് സാധാരണ കണ്ണാടി കാണുന്ന പോലെയേ കാണാൻ സാധിക്കൂ. പിന്നൊരു കാര്യം ഇത് സ്വന്തം കാര്യം മാത്രം അറിയാനുള്ളതാണ്. നിങ്ങൾ കണ്ട കാര്യം നിങ്ങളുടെ മനസ്സിൽ വെച്ചാൽ മതി. അല്ലാതെ മറ്റാരോടെങ്കിലും അത് പറയുകയാണെങ്കിൽ വിപരീതമാകും ഫലം" " വെരി നൈസ്, അച്ഛാ കുറച്ച് കൂടെ വിശദമാക്കാമോ ! ഒരു ഉദാഹരണo ? "

"ഉദാഹരണത്തിന് ഞാൻ മാജിക് കണ്ണട വെച്ച് മാജിക് മിററിൽ നോക്കിയിട്ട് മനസ്സിൽ എന്റെ ഫ്യൂച്ചർ ആണ് ചിന്തിക്കുന്നതെന്നിരിക്കട്ടെ. എന്നിട്ട് മാജിക് മിററിൽ കാണുന്നത് മറ്റാരോടെങ്കിലും പറഞ്ഞാൽ അക്കാര്യo നടക്കില്ല. പിന്നെ നിങ്ങൾ ഫ്യൂച്ചർ ആണ് കാണുന്നതെങ്കിൽ നിങ്ങൾ അതിന് വേണ്ടി പ്രവർത്തിക്കുക കൂടെ വേണം അത് ഭാവിയിൽ നടക്കാൻ വേണ്ടി, കാരണം ദൈവം നമുക്ക് ഒരു ശോഭനമായ ഭാവി കാത്തുവെച്ചിട്ടുണ്ടാകും , അത് മാറ്റിമറിക്കാൻ എന്റെ കണ്ടുപിടിത്തം കൊണ്ട് കഴിഞ്ഞെന്നു വരില്ല. മറിച്ച് നിങ്ങൾ ഒരു കാര്യം കണ്ട് അതിന് വേണ്ടി അക്ഷീണ പ്രയത്നo നടത്തുകയും ദൈവത്തിന്റെ കരങ്ങൾ നിങ്ങൾക്കൊപ്പം തന്നെയാണെങ്കിൽ അത് തന്നെ നടക്കും തീർച്ച" " ഓ അങ്ങനെ, ഞങ്ങൾ ശ്രദ്ധിച്ചോളാം. അച്ഛനൊരു സംഭവം തന്നെ. അച്ഛനൊരു നല്ല അധ്യാപകനും ശാസ്ത്രജ്ഞനും മാത്രമല്ല ഒരു നല്ല മജീഷ്യൻ കൂടെ ആണെന്ന് തെളിയിച്ചിരിക്കുന്നു. We are proud of You അച്ഛാ , അമ്മാ , ഇത്രയും സ്നേഹമുള്ള അച്ഛന്റെയും അമ്മയുടെയും മക്കളായി ജനിച്ചതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. "


"ടീ ദിവ്യാ നമുക്ക് ഒന്നിത് ട്രൈ ചെയ്ത് നോക്കിയാലോ? ആദ്യം ഞാൻ ചെയ്യാം " " വേണ്ട ഏട്ടാ ഞാൻ ആദ്യം ചെയ്യാം " " എന്നാൽ അങ്ങനെ തന്നെ ചെയ്യാം നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ. "

"കണ്ടോടി, ജാന്വേ, നമ്മുടെ മക്കൾ തല്ലുo പിടിയൊന്നുo കൂടാതെ തന്നെ എന്റെ മാജിക് മിററും മാജിക് കണ്ണടയും സന്തോഷത്തോടെ തന്നെ ഏറ്റെടുത്തിരിക്കുന്നു" - "അതെ ഇത്രയും നല്ല മക്കളെ നമുക്ക് തന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു"


അങ്ങനെ ദിവ്യാംശും ദിവ്യയും പരസ്പരo അറിയാതെ തന്നെ മാജിക് കണ്ണടയും മാജിക് മിററും ഉപയോഗിച്ച് തങ്ങൾക്ക് മനസ്സിൽ ചിന്തിച്ചു കൂട്ടിയ സ്വപ്നങ്ങളെല്ലാം കണ്ടാസ്വദിച്ചു. അത് വേറൊന്നുമായിരുന്നില്ല, രണ്ടു പേരും അവരവരുടെ ഭാവിയിൽ തങ്ങൾ എന്താകണം എന്നാഗ്രഹിച്ച് ആ ആഗ്രഹ പൂർത്തീകരണം നടത്തി. ആ ആഗ്രഹങ്ങൾ ഭാവിയിൽ സഫലീകരിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുമെന്ന ദൃഢപ്രതിജ്ഞയും രണ്ടു പേരും കൈക്കൊണ്ടു.




🌎🌍🌏🌎🌍🌏🌎🌍

ലോകാ സമസ്താ സുഖിനോ ഭവന്തു :

🌎🌍🌏🌎🌍🌏🌎🌍


കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ

ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ

നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ...

( കഴിഞ്ഞു പോയ കാലം. ഗായിക :എസ് ജാനകിയമ്മ, ആൽബം : മധുമഴ)

"ആ കഴിഞ്ഞു പോയ ദുരിതകാലം എനിക്കു മറക്കാനേ പറ്റുന്നില്ലച്ഛാ ..."


"ഏത് ദുരിതകാലം "


" ഞാൻ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദുരിതകാലം. ആ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച വേദനകൾ പറഞ്ഞറിയിക്കാൻ കഴിയാത്തവയായിരുന്നു. ആരെയും കാണാൻ പറ്റാതെ ഒരു മുറിയിൽ തനിച്ച് .... ഓ എനിക്കത് ഓർക്കാനേ വയ്യ. "


" എന്നാലും മകനേ നീ ആ ദുരിതകാലം ഒക്കെ കഴിഞ്ഞ് കൊവിഡ് എന്ന മഹാമാരിയെ അതിജീവിച്ച് വന്നവനല്ലേ. അതെന്താ നീ ഓർക്കാത്തെ."

"ശരിയാ ... ഞാൻ കൊവിഡ് എന്ന മഹാമാരിയെ തോൽപിച്ചു. അതിന് വേണ്ടി എനിക്ക് കരുത്തേകിയത് എന്റെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും ഒരു പേടിയും കൂടാതെ ചെയ്തു തന്ന ഡോക്ടർമാരോടും നഴ്സുമാരോടും ആരോഗ്യ പ്രവർത്തകരുമാണ്. പിന്നെ അച്ഛൻ അന്ന് പറഞ്ഞ ശുഭകരമായ വാക്കുകൾ. അതെന്നെ വല്ലാതെ സ്വാധീനിച്ചു. അതെ, ആ ദുരിതകാലം കഴിഞ്ഞു പോയിരിക്കുന്നു. കൊവിഡ് ബാധിച്ച് മൂന്ന് നാലു മാസം ആശുപത്രിയിലും തുടർന്ന് രോഗo ഭേദമായ ശേഷം 14 ദിവസം വീട്ടിലും ഞാൻ കഴിച്ചു കൂട്ടി. ഇനിയും എത്രയോ ദൂരം എനിക്ക് സഞ്ചരിക്കാനുണ്ട്. " "അതെ മോനെ, നീ നല്ലത് മാത്രം ചിന്തിക്കൂ. നിന്റെ ഫ്രണ്ട്സിനോടൊത്ത് കളിച്ചു രസിച്ചും പിന്നെ ഞങ്ങളുടെ പ്രത്യേകിച്ചും നമ്മുടെ ദിവ്യ മോളുടെ ഭാവി കാര്യങ്ങളിൽ ഏറെ ശ്രദ്ധിച്ചും ജീവിതം മുന്നോട്ടു പോകൂ. നമുക്ക് നല്ലതേ വരൂ എന്ന് പ്രത്യാശിക്കാം. "


സ്കൂൾ അവധിയായതിനാൽ അധ്യാപകരും കൂട്ടുകാരെല്ലാരും കൂടി കൊവിഡ് എന്ന മഹാമാരിയെ അതിസാഹസികമായി അതിജീവിച്ച ദിവ്യാംശിന്റെ വീട്ടിലെക്കെത്തി അനുമോദനങ്ങളുമായി. അവരെയൊക്കെ വീണ്ടും കാണാനായതിൽ ദിവ്യാംശിന് ഏറെ സന്തോഷമായി. അതുവരെ ഉണ്ടായ ആവലാതികളെല്ലാം എങ്ങോ പോയ് മറഞ്ഞു. അവർ തനിക്കു വേണ്ടി കൊണ്ടുവന്ന സ്നേഹോപഹാരങ്ങൾ ദിവ്യാംശ് സന്തോഷത്തോടെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. " നന്ദി കൂട്ടുകാരെ നന്ദി ടീച്ചർമാരെ . നിങ്ങളെ കാണാൻ കഴിഞ്ഞത് തന്നെ ഏറെ സന്തോഷം "

"ഞങ്ങൾക്കും സന്തോഷം തന്നെ ദിവ്യാംശെ, നന്നായി വരട്ടെ, എല്ലാ വിധ ഭാവുകങ്ങളും "

"എല്ലാവരും ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി. എന്തായാലും ഇത്രടത്തോളം വന്നതല്ലേ. നമ്മുടെ അമ്മയും ചിക്കു ദ റോബോയും ചേർന്ന് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങളാണ്. "

" താങ്ക്യൂ , താങ്ക്യൂ വെരി മച്ച് "

" താങ്ക്യൂ മൈ ഡിയർ ഫ്രണ്ട്സ് ആന്റ് ടീച്ചേഴ്സ് "


" Its our pleasure, Nice to meet you all, എന്നാൽ ഞങ്ങൾ വരട്ടെ..."

"ശരി വീണ്ടും കാണാം. "


...........................................


അപ്പോഴാണ് അവൻ ഓർത്തത് തന്റെ മുടി, അത് വല്ലാതെ വളർന്നിരിക്കുന്നു. നീണ്ട കുറേ മാസങ്ങൾ അവന് ഇതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. 


"അമ്മ, ഞാൻ ബാർബർ ഷോപ്പിൽ പോയി മുടീം വെട്ടിച്ച് വരാട്ടോ"

"ശരി മോനേ, ശ്രദ്ധിച്ച് പോണo മാസ്ക് വെയ്ക്കാൻ മറക്കരുത് "


"ശരി അമ്മേ''


"അരേ ഭായ് , ക്യാ ഹുവാ ? കയീം ദിനോം ബാദ് മിൽ രഹാ ഹേ ഖർ പേ സബ് കുച്ച് ഠീക്ക് ഠാക്ക് ഹേ നാ ?"

" കുച്ച് നഹി ചേട്ടാ. കുറച്ച് വലിയ കഹാനി ആണ് പിന്നെ മേം പറയാ ഹും . ഇപ്പോ മുജെ മേരാ മുടി മുറിക്കണം ഹേ "


അപ്പോ ആണ് ദിവ്യാംശ് ഓർത്തത് അന്ന് ഞാൻ വന്നപ്പോ നല്ല പച്ചവെള്ളം പോലെ മലയാളം സംസാരിച്ച ചേട്ടനാണ് ഇന്നിപ്പോ ഹിന്ദിയിൽ സംസാരിക്കുന്നത്. എന്തോ പന്തികേടുണ്ടല്ലോ.അത് ഒന്ന് അറിയാൻ കൂടി തന്നെ ആണ് ഹിന്ദിയിൽ 10-ാം ക്ലാസിൽ A+ വാങ്ങി ജയിച്ച ദിവ്യാംശ് ബാർബറുടെ നേർക്ക് മലയാളവും ഹിന്ദിയും കൂട്ടിക്കുഴച്ച് ബബ്ബബ്ബ അടിച്ചത് ...

"നിങ്ങൾക്ക് മലയാളം അറിയാമെന്ന് എനിക്ക് നന്നായറിയാം പിന്നെ എന്തിനാ നിങ്ങൾ എന്നോട് ഹിന്ദിയിൽ ചോദിച്ചത് ?"

"അത് പിന്നെ ഞാൻ എപ്പോഴും മലയാളം സംസാരിച്ചാൽ എന്റെ മാതൃഭാഷയായ ഹിന്ദി എനിക്ക് പിന്നെ മറന്നു പോകാൻ ചാൻസുണ്ട്. അതുകൊണ്ട്. "

" ഓ ശരിയാണ്. നമ്മൾ നിങ്ങളുടെ നാട്ടിൽ പോയി താമസിച്ചാലും മര്യാദയ്ക്ക് ഹിന്ദി പറയാനും പഠിക്കാനും ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ നിങ്ങൾ അതിഥി തൊഴിലാളികൾക്ക് ഞങ്ങളുടെ കേരളത്തിൽ വന്ന് കുറച്ച് മാസം നിന്നാത്തന്നെ മലയാളം നല്ല അസ്സലായി സംസാരിക്കാൻ കഴിയുന്നു. അതൊരു ഗുണം തന്നെയാണ്. അതെങ്ങനെ സാധിക്കുന്നു. "

"അതൊക്കെ ഒരു കഴിവാണ് എന്റെ സേട്ടാ ആട്ടെ എങ്ങനെ ആണ് മുടി വെട്ടണ്ടത്? അപ്പാച്ചി വേണോ മിലിട്ടറി വേണോ ?" "അതെന്ത് ചോദ്യാണ് ഏട്ടാ ഞാനെപ്പോഴും മിലിട്ടറി സ്റ്റൈലിൽ അല്ലേ മുടി വെട്ടാറ് ?" "ആരാണ് ഒരു ചേഞ്ചൊക്കെ ആഗ്രഹിക്കാത്തത് ?"

"ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? എനിക്ക് സന്തോഷം ലഭിക്കുന്നത് ചേട്ടൻ എന്റെ മുടി മിലിട്ടറി സ്റ്റൈലിൽ വെട്ടുമ്പോഴാണ് " "അങ്ങനെ എങ്കി അങ്ങനെ ഇനി അതിനെപ്പറ്റി ഒരു തർക്കം വേണ്ട. സേട്ടന്റെ സന്തോഷം എന്റെയും സന്തോഷം. കഭി ഖുശി കഭി ഖം"




••••••••••••••••••••••••••••••••••

"എന്താ ഏട്ടാ വിഷമിച്ചിരിക്കുന്നേ?"


"ഓ, ഒന്നുല്ല , ദിവ്യ, ഞാൻ നമ്മൾ ലോക്ക് ഡൗൺ സമയത്ത് ചെയ്ത ടിക് ടോക് വീഡിയോകൾ കണ്ടിരിക്കുകയായിരുന്നു. ഇനി മുതൽ ടിക് ടോകില്ലാന്ന് കേട്ടപ്പോ ഒരു വിഷമം . "

"അത് ശരി തന്നെ ... പക്ഷേ എന്നാലും ഏട്ടാ അതിന് പകരമായി കുറേ ആപ്ലിക്കേഷനുകൾ വരുന്നുണ്ടെന്നാ കേട്ടേ."

"ആണോ ... എന്നാ അതൊക്കെ ഒന്ന് കേക്കട്ടെ "

" സത്യായിട്ടും. 

ടിക്ടോക്കിനെ വെല്ലാൻ കുറേ ആപ്പുകൾ ഉണ്ട് . ജോഷ് ഉണ്ട് , ചിങ്കാരി ഉണ്ട് , മിത്രോം ഉണ്ട് ഫണ്ണി മേറ്റ് ഉണ്ട്. അങ്ങനെ പലതും പിന്നെ വീഡിയോ എഡിറ്റിംഗിനായി ഇൻഷോട്ടുണ്ട്. പിന്നെ നമ്മൾ യൂട്യൂബ് ൽ ഇട്ട വീഡിയോകൾ അതും വൈറൽ ആണല്ലോ. "


"ശരി ആണല്ലോ. ദിവ്യാ നീ ഒരു സംഭവം തന്നെ "

" താങ്ക്യൂ ഏട്ടാ, പിന്നെ എനിക്കൊരു സംശയം ?"

"എന്താ ദിവ്യ,  ധൈര്യായിട്ട് ചോദിച്ചോളൂ "

"അതെ ഏട്ടാ, നമ്മൾ ഈ ചൈനീസ് ആപ്ലിക്കേഷനൊക്കെ നിരോധിച്ചതു കൊണ്ട് വല്ല മെച്ചോം ഉണ്ടോ. ഞാൻ ഉദ്ദേശിച്ചത് എന്താച്ചാൽ ആപ്പ് നിരോധനം കൊണ്ട് പരസ്പരയുദ്ധത്തിന് വല്ല കുറവും ഉണ്ടാകുമോ? "


"ശരിയാ ഞാനും അത് ചിന്തിക്കാതിരുന്നില്ല. നമ്മളെ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ നമ്മൾ ശക്തമായി തിരിച്ചടിക്കണം. പക്ഷേ അതിന് ശേഷം ആപ്ലിക്കേഷൻ നിരോധിച്ചതും ഈ തിരിച്ചടിയുമായി ബന്ധമുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും പരസ്പര സഹകരണമാണ് ഏത് രാജ്യക്കാർക്കും ഉത്തമം. യുദ്ധം കൊണ്ടോ പരസ്പര കലഹം കൊണ്ടോ ഒരു രാജ്യത്തിനും ഗുണമേതും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. മറിച്ച് കുറേ പേരുടെ ജീവിതം നഷ്ടപ്പെടുകയും കുടുംബത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും തീരാനഷ്ടങ്ങൾ സംഭവിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ " " അത് ശരിയാണ്. ഏട്ടൻ പറഞ്ഞതിനോട് ഞാൻ നൂറു ശതമാനവും യോജിക്കുന്നു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട. ലോകാ സമസ്താ സുഖിനോ ഭവന്തു :


തുടരും

Surprise Suspense🥰

Think Outside The Box


☮️☮️☮️☮️☮️☮️☮️☮️


നാം കൊവിഡ് എന്ന മഹാമാരിയെക്കതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തിനിടയിൽ ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായി. ഈ മഹാമാരിയ്ക്കതിരെ പോരാടുന്നതിനിടയിൽ സ്വജീവൻ നഷ്ടമായ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.



നമ്മൾ ഏവരും ഇനിയും ജാഗ്രതയോടെ കൊറോണയ്ക്കൊപ്പം ജീവിക്കേണ്ടിയിരിക്കുന്നു. കാരണം ഓരോ ദിവസവും രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ നിർദേശങ്ങൾ ഏവരും പാലിക്കേണ്ടത് അത്യാവശ്യമാണ്.



Break The Chain


കൈവിടാതിരിക്കാം കൈ കഴുകൂ


തുപ്പല്ലേ തോറ്റു പോകും


SMS Sanitize Mask Social Distancing


ജീവന്റെ വിലയുള്ള ജാഗ്രത


ആരിൽ നിന്നും രോഗം പകരാം


പൊതു സ്ഥലങ്ങളിൽ കഴിവതും സന്ദർശിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഇനി അഥവാ ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക്, മുഖാവരണo മൂക്കും വായും മൂടത്തക്കവിധം ധരിക്കുകയും ഇടയ്ക്കിടെ സാനിറ്റൈസർ, സോപ്പ്, വെള്ളം ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. മാസ്കുകൾ കഴിവതും കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളത് മാത്രം ഉപയോഗിക്കുക. മറിച്ച് മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. അത്യാവശ്യ യാത്രകൾ മാത്രം നടത്തുക. എല്ലായിടത്തും മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. കൂട്ടം കൂടി നിൽക്കുന്നത് കഴിവതും ഒഴിവാക്കുക. 



✨✨✨✨✨✨✨✨


എന്റെ ലോക്ക്ഡൗൺ ഡയറി ഇത്രയും മനോഹരമായി തുടർന്നു കൊണ്ടു പോകാൻ സഹകരിച്ചു കൊണ്ടിരിക്കുന്ന ഏവർക്കും നന്ദി. 


കോവിഡ് എന്ന മഹാമാരിയ്ക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ , പോലീസ്, സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ; ഏത് ദുരിതത്തിലും നമ്മോടൊപ്പം നിന്ന് നമ്മെ മാറോടണച്ച പ്രവാസി സുഹൃത്തുക്കൾ , മത്സ്യത്തൊഴിലാളികൾ, ദുരന്ത നിവാരണ സേനാംഗങ്ങൾ, കരസേനാ വ്യോമസേന , നാവികസേനാ ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ അർധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ,വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ ,സന്നദ്ധ സേനാംഗങ്ങൾ, പൊതുപ്രവർത്തകർ , പൊതുജനങ്ങൾ അതിലുമുപരി എന്റെ ഉറ്റ സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ ഏവർക്കും ബിഗ് സല്യൂട്ട്.


എന്റെ ലോക്ക്ഡൗൺ ഡയറിയിൽ നേരത്തേ പരാമർശിച്ചതു പോലെ രോഗബാധയുള്ളവർക്ക് വേഗം തന്നെ സുഖം പ്രാപിക്കാനും കൊറോണ എന്ന മഹാമാരിയെ എത്രയും പെട്ടെന്ന് നമ്മുടെ ലോകത്തുനിന്ന് കെട്ടുകെട്ടിക്കാനും നമുക്ക് കഴിയുമാറാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു


ലോകാ സമസ്താ സുഖിനോ ഭവന്തു :


സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 

ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ 

ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു



“പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ"


Lokah Samastah Sukhino Bhavantu


May all beings everywhere be happy and free,and may the thoughts,words and actions of my own life contribute in some way to that happiness and to that freedom at all


സ്നേഹത്തോടെ

അരുൺജിത്ത് എ

Comments