Unlocked❗
അൺലോക്ക്ഡ്❗
"അങ്ങനെ സ്കൂളും മൊബൈലിലായി... പണ്ടൊക്കെ അമ്മമാർ നമ്മളോട് പറഞ്ഞിരുന്നതെന്താന്നോ .. എടാ മോനേ മൊബൈലിൽ കളിക്കാതെ ... ടി.വി ഓഫാക്ക് ...പോയിരുന്നു പഠിക്കെടാ..എന്തേലും രണ്ടക്ഷരം പരീക്ഷേൽ എഴുത്യാ മാത്രേ ടീച്ചർമാർ മാർക്ക് തരൂ.. വെറുതേ ഒന്നും തരുകേലാ എന്നൊക്കെ. എന്നാൽ ഇപ്പോഴോ.. ടാ മോനേ നീ ആ ടീവീ ലോ മൊബൈലിലോ ചെന്നിരുന്ന് ഓൺലൈൻ ക്ലാസ് കാണെടാ എന്ന് "
"അതെ ഏട്ടാ, സത്യമാ പറഞ്ഞേ ... കാലം പോണ പോക്കെ... "
മക്കളുടെ സംസാരം ശ്രദ്ധിച്ചിരുന്ന കുമാരേട്ടൻ "അതെ മക്കളേ, ഇപ്പഴുത്തെ മക്കളുടെ കാര്യം ഭയങ്കര കഷ്ടം തന്നെയാ.. അവർ എത്ര മാത്രo ആഗ്രഹിച്ചിരിക്കും പുത്തനുടുപ്പും പുത്തൻ ബാഗും കുടയും എല്ലാമായി വിദ്യാലയത്തിൽ കുട്ടികളോടൊത്ത് കളിച്ചു രസിച്ചു പഠിക്കാൻ. പിന്നെ ഇപ്പോഴത്തെ സമ്പ്രദായത്തിലും കോട്ടങ്ങളുണ്ട്. കാരണം ഇപ്പോഴും പല വീടുകളിലും മൊബൈൽ ഫോണോ ടി.വി. യോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത അവസ്ഥയും ഉണ്ടാകും. "
"അതെ അച്ഛാ എന്ത് ചെയ്യാനാ ... ഞങ്ങൾക്കും അങ്ങനെ ഉള്ള പല ആഗ്രഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഒന്നും സാധിച്ചില്ല."
"അതെ .... പിന്നെ നമ്മുടെ പ്രവാസി സുഹൃത്തുക്കളുടെ കാര്യമോ.."
"അതെന്താ അച്ഛാ അവർക്കെന്ത് പറ്റി "
" പ്രവാസികളെ പരിശോധന കഴിഞ്ഞ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ നാട്ടിലേക്ക് തിരിച്ചു വരാൻ അനുവദിക്കൂ എന്നല്ലേ തീരുമാനം"
"ശ്ശെടാ അത് ഭയങ്കര വിഷമം ഉള്ള കാര്യം തന്നെയാ.. സ്വന്തം മക്കളെയും ഭാര്യയെയും ഒരു നോക്ക് കാണാൻ കൊതിക്കുന്ന എത്ര പ്രവാസികളുണ്ടാവും നമ്മുടെ നാട്ടിൽ ..."
"അതെ. ഏതൊരു പ്രവാസിയുടെയും ആഗ്രഹം തങ്ങളുടെ മക്കളെയും ഭാര്യയെയും കൺകുളിർക്കെ കണ്ട് സ്വന്തം നാട്ടിൽ നിന്നും മരിക്കണം എന്നായിരിക്കും. അവരുടെ ആഗ്രഹത്തിനു കോട്ടം തട്ടുന്നതാണ് ഇത്തരം തീരുമാനങ്ങൾ. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന പലരും ഉണ്ടാകും. അവർക്കൊന്നും ഇത്തരം നടപടികൾ അനുസരിച്ച് നടപ്പിലാക്കാൻ വലിയ ബുദ്ധിമുട്ടാകും. " "അതെ. പ്രളയകാലത്തും മറ്റും നമ്മളെ ഏറെ സഹായിച്ചവരാണ് പ്രവാസി സുഹൃത്തുക്കൾ. നമ്മുടെ നാട്ടിലെ റോഡ്, തോട് നിർമാണം, അമ്പലം ചർച്ച് പള്ളി പുനരുദ്ധാരണം എന്നിവയ്ക്കൊക്കെ വേണ്ടി സംഘാടകർ ഏറ്റവും ആദ്യം സമീപിച്ചിട്ടുണ്ടാവുക പ്രവാസി സുഹൃത്തുക്കളെയാകും. എന്നിട്ടും ഈ കഷ്ടകാലത്ത് അവർക്ക്, സ്വന്തം നാട്ടിലെത്താൻ കൊതിക്കുന്ന പ്രവാസികളോട് ചെയ്യുന്ന ഏറ്റവും നീചവും ക്രൂരവും വഞ്ചനാത്മകവും ആയ നടപടി ആണിത്. "
" അത് ശരിയാണ്. "
" ഇപ്പോ ലോക്ക് ഡൗൺ ഒക്കെ പിൻവലിച്ച മട്ടിലാണ് ആളുകളൊക്കെ പെരുമാറുന്നത് " "അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞത് "
" അല്ല. കുറച്ച് ഇളവുകൾ കൊടുത്തപ്പോഴേക്കും ആളുകൾ പരക്കംപാച്ചിൽ തുടങ്ങി. പലരും മാസ്ക് ധരിക്കാതെയും ധരിച്ചവരാകട്ടെ മുഖം ശരിയ്ക്ക് മറയ്ക്കാതെയും നടക്കുന്നുണ്ടാകും. പിന്നെ മാസ്ക് അവിടവിടെ അലക്ഷ്യമായി വലിച്ചെറിയുന്നവരും ഉണ്ടാകും"
"അതെ അവർക്ക് ആ കാര്യത്തെപ്പറ്റി ഒരു ബോധവും ഉണ്ടാകാഞ്ഞിട്ടാകും"
"പിന്നെ എനിക്കൊരാഗ്രഹം " "എന്താ ഏട്ടാ "
"എന്റെ മാത്രമല്ല ഇപ്പോഴത്തെ ചെറുപ്പക്കാരുടെ മൊത്തം ആഗ്രഹമായിരിക്കും ഒന്ന് ഡ്രൈവിംഗ് പഠിക്കണം എന്ന് . കുറേ പേർക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടും അവരെ , ഡ്രൈവിംഗ് സ്കൂളുകൾ നടത്തുന്ന ചേച്ചിമാർക്കും ചേട്ടന്മാർക്കൊന്നും ഇളവുകൾ ഇതുവരെ ലഭിച്ചിട്ടില്ല"
" അത് ശരിയാ ചേട്ടാ... അവർക്കും ഉണ്ടാകും. നമ്മളെപ്പോലത്തെ മക്കൾ. അവരുടെ പഠനത്തിനും മറ്റുമുള്ള ജീവനോപാധിയാണ് ഈ ഡ്രൈവിംഗ് സ്കൂളുകൾ. അവരുടെ ഭാവി ആലോചിച്ച് എനിക്ക് സങ്കടം വരുന്നു." "അതെ, പിന്നെയും ഉണ്ട് പലതും. ഇനി ഡ്രൈവിംഗ് പഠിച്ചെന്നിരിക്കട്ടെ. വണ്ടി ഓടിക്കാൻ പറ്റുമോന്ന് തോന്നുന്നുണ്ടോ?" - "അതെന്താ ഏട്ടാ അങ്ങനെ "
"അല്ല പെട്രോളിന്റെ ഒക്കെ വില കത്തിക്കയറുകയല്ലേ..ഇനി ഇപ്പോ പണ്ടത്തെപ്പോലെ കാളവണ്ടി ഒക്കെ നിരത്തിലിറക്കണ്ട അവസ്ഥ വരുമോ... കാലം പോണ പോക്കേ...."
ശുഭം
സ്നേഹത്തോടെ
അരുൺജിത്ത്
Comments
Post a Comment