Unlock One

അൺ ലോക്ക് വൺ 

#ലോക്ക് ഡൗൺ ഡയറി പാർട്ട് 2 




 "അങ്ങനെ പത്താം ക്ലാസ് പരീക്ഷയും കഴിഞ്ഞു. ഇനി അതിനെപ്പറ്റി ഉള്ള ടെൻഷനൊന്നും വേണ്ട". ; ദിവ്യാംശ് തന്റെ സ്വന്തം അനിയത്തിക്കുട്ടി ദിവ്യയോട് .  "ആ ഏട്ടാ ഇനി നമുക്ക് കളിച്ചുരസിക്കാലോ, ഇനി അടുത്തൊന്നും സ്കൂൾ തുറക്കില്ലല്ലോ?"  " മോളേ നിനക്ക് ഓൺ ലൈൻ ക്ലാസില്ലേ "  "ഉവ്വ്, എന്നാലും ആ സ്കൂളിൽ പോയി കൂട്ടുകാരോടൊത്ത് കളിച്ചു രസിച്ച് പഠിക്കാനൊന്നും പറ്റില്ലല്ലോ? അതൊക്കെ വേറെ ലെവൽ ആയിരുന്നു... "  " നീ പറഞ്ഞത് ശരിയാ. ഞാനും സ്കൂളിൽ കളിച്ചു രസിച്ച് പഠിച്ചു വളർന്നവനാണല്ലോ. ഞാനതെല്ലാം ഇപ്പോ നന്നായി മിസ്സ് ചെയ്യുന്നു. ഇനി പുതിയ സ്കൂൾ, പുതിയ കൂട്ടുകാർ, കളിചിരികൾ... ഇതൊക്കെ എപ്പോഴാണ് സാധ്യമാവുക എന്റെ ഈശ്വരാ. "  " സംസ്ഥാനത്തെ ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും.'' കുമാരേട്ടൻ പതിവു പോലെ പത്രം വായന തുടങ്ങി. "എടീ ജാന്വേ നമുക്കൊന്ന് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് വന്നാലോ? കുറേ ആയില്ലേ അങ്ങോട്ടൊക്കെ പോയിട്ട്. "  "നിങ്ങൾ ഒന്ന് മിണ്ടാതിരി മനുഷ്യാ.. അങ്ങ് ചെന്നേച്ചാലും മതി... കൊറോണ ശക്തി പ്രാപിച്ചോണ്ടിരിക്കുവാ. അത് നമ്മളെ കാർന്നു തിന്നും "  " എന്നാ പിന്നെ വേണ്ട. എന്തായാലും എനിക്ക് സ്കൂളിൽ പോകണ്ടി വരും. ഓൺലൈൻ ക്ലാസൊക്കെ തുടങ്ങിയില്ലേ "  "ആ ഞാനത് മറന്നു. ഞാൻ വേഗം ഭക്ഷണം റെഡി ആക്കാം "  കുമാരേട്ടൻ സ്കൂളിലെത്തി. മാഷന്മാരൊക്കെ അവരവരുടെ ക്ലാസുകൾ തങ്ങളുടെ മക്കൾക്കായി ഓൺലൈനിൽ എത്തിക്കാനുള്ള എല്ലാ വിധ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുന്നു.......  "ദേവയാനി ടീച്ചറേ ആ ഉണ്ണിയപ്പം ഇങ്ങെടുത്തേ... കുറേ ആയില്ലേ അതൊക്കെ രുചിച്ചിട്ട് ..''  ''ശരി സാറെ ഞാനിപ്പം എടുക്കാം "  " ഓ എന്തൊരു ടേസ്റ്റാ ഇതിന് . ഒരു പ്രാവശ്യം കഴിച്ചാൽ അതിന്റെ രുചി നാവിൽ നിന്നും വിട്ടു പോകത്തേ ഇല്ല. "  " താങ്ക്യൂ സർ "  എന്നാലും കുമാരേട്ടന്റെ മനസ് നീറിപ്പുകയുന്നുണ്ടായിരുന്നു .. ആ പണ്ടത്തെ കുട്ടികളുടെ കളിചിരികളും പഠിത്തവും ഒക്കെ സ്കൂളുകൾ തുറക്കാറായ സമയം ആയിട്ടും തിരിച്ചു വന്നില്ലല്ലോ... അവർ എന്ത് മാത്രം മിസ്സ് ചെയ്യുന്നുണ്ടാകും അതൊക്കെ ......  
 സ്നേഹത്തോടെ , 
അരുൺജിത്ത് എ

Comments