Jai Hind

യോദ്ധാവ്

അയ്യോ എടീ ജാന്വേ ഇത് കണ്ടോ ...

എന്താണ് മനുഷ്യാ രാവിലെത്തന്നെ എനിക്ക് അടുക്കളേൽ പിടിപ്പത് പണിള്ളതാ

നീ ഇത് നോക്ക് നമ്മുടെ സൈനികർ അതിർത്തിയിൽ വീരമൃത്യു വരിച്ചു. അവരെ കുറേ ചൈനീസ് പട്ടാളക്കാർ കൊന്നു കൊല വിളിച്ചു.

"എന്റീശ്വരാ .. ഞാനിതെന്താ ഈ കേക്കണേ ... അവർ എല്ലാം നമ്മൾ ഉറങ്ങുമ്പോൾ അതിർത്തിയിൽ നമുക്ക് കാവലിരുന്ന് സംരക്ഷണം നൽകുന്നു. അതെക്കുറിച്ച് നമ്മൾ എപ്പോളെങ്കിലും ചിന്തിക്കാറുണ്ടോ ......

പിന്നെ നമ്മുടെ അയൽപക്കത്തുള്ള രാഘവേട്ടൻ മിലിട്ടറീലല്ലേ ..."

" ആ അതെ. ഞാൻ ഒന്ന് പോയി നോക്കിയേച്ചും വരാ.., നീ അപ്പളേക്കും ചായ റെഡിയാക്കിക്കോ"

"ശരി കുമാരേട്ടാ ..വേഗം വരണേ"

കുമാരേട്ടൻ രാഘവേട്ടന്റെ വീട്ടിൽ: "രാധേച്ചീ... ഒന്നിങ്ങ് വരുമോ.." " ദാ വരുന്നു. ആരിത് കുമാരേട്ടനോ . എന്തൊക്കെയുണ്ട് വിശേഷം " " ഓ അങ്ങനെ പോണൂ ! പിന്നെ നിങ്ങൾ ഒരു കാര്യം അറിഞ്ഞോ?" "എന്ത് കാര്യം?"
" നമ്മുടെ അതിർത്തിയിൽ ചൈനീസ് അക്രമം . 20 ഓളം സൈനികർ വീരമൃത്യു വരിച്ചു."
"അയ്യോ..എന്റെ രാഘവേട്ടൻ "
" ഇങ്ങള് വിഷമിക്കുകയൊന്നും വേണ്ട ചേച്ചീ.. രാഘവേട്ടനൊന്നും പറ്റണ്ടാവില്ല. നിങ്ങൾ ഒന്ന് വിളിച്ചു നോക്കിക്കേ "
"ആ... എടീ കിങ്ങിണി നീ ആ ഫോൺ ഇങ്ങെടുത്തേ നമുക്ക് അച്ഛനെ ഒന്ന് വിളിച്ചു നോക്കാം "
"ആ ശരി അമ്മേ.. ദാ ഫോൺ"
"ഹലോ രാഘവേട്ടാ."
"ഹലോ ആരിത് രാധയോ ... ഇതെന്താ പതിവില്ലാതെ രാവിലെത്തന്നെ "
" രാഘവേട്ടന് അവിടെ സുഖാണോ... എനിക്ക് പേടിയാകുന്നു. "
" അതെ സുഖം. നീ എന്തിനാ പേടിക്കുന്നേ .. ഒന്ന് തെളിച്ചു പറ"
" ഇന്ത്യ-ചൈന അതിർത്തിൽ സംഘർഷം. 20 ഓളം സൈനികർക്ക് വീരമൃത്യു. "
" ഞാനറിഞ്ഞു. എന്താ ചെയ്യാ .. ഇവിടിപ്പോ എപ്പളാ എന്താ സംഭവിക്കാന്നൊന്നും ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാ. ഇനി ഇപ്പം ഞാൻ ...."
"എന്താ രാഘവേട്ടാ.."
" ... ഇനി ഇപ്പം ഞാൻ വല്ലതും മരിച്ചാൽ നമ്മുടെ നാടിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാവിന്റെ ഭാര്യ എന്ന നിലയിൽ നിനക്ക് അഭിമാനിക്കാലോ. "
"അയ്യോ രാഘവേട്ടാ. ദൈവദോഷം പറയാതെ നമ്മുടെ മകൾ ... അവൾക്ക് അച്ഛനില്ലാതാവും എനിക്ക് ഭർത്താവും "
" ഞാൻ വെറുതെ പറഞ്ഞതാടീ.. അല്ല മ്മളെ കിങ്ങിണി മോളെവിടെ ? "
" അച്ഛാ ഞാനിവിടുണ്ട് "
" മോൾക്ക് സുഖാണോ"
"അതെ സുഖം. അച്ഛനോ ... അച്ഛനെ എനിക്ക് കാണാൻ കൊതിയാവാ.."
" ആ മോളെ എനിക്ക് സുഖാ ... എല്ലാം ഒന്ന് നേരെയാവട്ടെ എന്നിട്ട് അച്ഛൻ വരാട്ടോ.. എന്നാ മോള് വെച്ചോ .. അച്ഛൻ പിന്നെ വിളിക്കാം "
കുമാരേട്ടൻ : " ഞാൻ പറഞ്ഞില്ലേ അച്ഛന് ഒരു കുഴപ്പവുമുണ്ടാവില്ലെന്ന്.. രാധേച്ചീ... എന്നാ നമുക്ക് പിന്നെ കാണാ ട്ടോ.. മോളേ റ്റാറ്റാ.."

ശുഭം
🌹🌹🌹🌹🌹🌹
ഇന്ത്യ-ചൈന അതിർത്തിയിൽ  വീര മൃത്യു വരിച്ച നമ്മുടെ സ്വന്തം ധീര യോദ്ധാക്കൾക്ക് ഒരു കോടി പ്രണാമം🌹🌹🌹

ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 

ജയ്ഹിന്ദ്
ഭാരത് മാതാ കീ ജയ്

🌹🌹🌹🌹🌹🌹
സ്നേഹത്തോടെ
അരുൺജിത്ത്

Comments