Future Talks

ഫ്യൂച്ചർ ടോക്ക്സ്

#Lockdown Diary Part 5
രചന അരുൺജിത്ത് എ

അങ്ങനെ കൊറോണ എന്ന മഹാമാരിയെ നമ്മൾ ലോകത്തു നിന്നു തന്നെ കെട്ടുകെട്ടിച്ചു. ലോക്ക് ഡൗൺ കഴിഞ്ഞ് സ്കൂളുകൾ തുറക്കാറായി. ആ ഒരു സുദിനത്തിൽ നമ്മുടെ കുമാരേട്ടന്റെ വീട്ടിലേക്ക് ഒരെത്തിനോട്ടം.
" മക്കളേ ഒന്നിങ്ങു വന്നേ" അച്ഛന്റെ വിളി കേട്ട് ദിവ്യാംശും ദിവ്യയും ഓടി അച്ഛന്റെ അരികിലെത്തി. രണ്ടു പേരും ഒരേ സ്വരത്തിൽ:- "എന്താണച്ഛാ ഞങ്ങളെ വിളിച്ചേ " 
"ഒന്നുല്ല മക്കളേ ... പിന്നെ നിങ്ങൾ സ്കൂളിൽ പോയി വരുമ്പോഴേക്കും അച്ഛൻ ഒരു സർപ്രൈസ് കാത്തുവെച്ചിട്ടുണ്ട്. "
" ആണോ ഞങ്ങൾ സ്കൂൾ വിട്ട് ഓടി വേഗം ഇങ്ങെത്താം "
"അയ്യോ അതൊന്നും വേണ്ടാ വല്ല അപകടോം പറ്റിയാലോ ?"
"ശരി അച്ഛാ ഞങ്ങൾ സാവധാനം വരാം. അച്ഛന്റെ സർപ്രൈസിനായി We are waiting !"
"Ok എന്നാ ശരി നിങ്ങൾ ഭക്ഷണം കഴിച്ച് പുറപ്പെട്ട് വേഗം സ്കൂളിൽ എത്താൻ നോക്ക്. നേരം ഒരുപാടായി. "
"ശരി അച്ഛാ , അച്ഛനും വരുല്ലേ"
" ആ ശരിയാ ..ഞാനും വരാം. എനിക്കും അവിടെയാണല്ലോ ജോലി. ഞാനത് പെട്ടെന്ന് മറന്നു എന്താച്ചാൽ ഇപ്പോ ഓൺലൈനിലല്ലാരുന്നോ ക്ലാസ്. ടീച്ചർമാർക്ക് അലോട്ട് ചെയ്ത സമയത്ത് മാത്രം പോയാൽ മതിയാരുന്നു. ഇന്ന് അല്ലേ സ്കൂൾ വീണ്ടും തുറക്കണേ ... നിങ്ങൾ മുന്നിൽ നടന്നോളു. ഞാൻ അങ്ങെത്തിക്കൊള്ളാം എനിക്ക് കുറച്ച് പണിയുണ്ട് "

" എന്നാലും എന്തായിരിക്കും ഏട്ടാ അച്ഛൻ നമുക്കു വേണ്ടി കരുതി വെച്ച സമ്മാനം" "ആ എനിക്കറിയില്ല നീ വേഗം നടന്നേ ...ഇപ്പോ തന്നെ സമയം ഒരുപാടായി."
"ശരി ഏട്ടാ " ദിവ്യാംശിന് പക്ഷേ ഒരു സങ്കടം. പത്താം ക്ലാസ് കഴിഞ്ഞു. ഇനി ദിവ്യയും അച്ഛനും ഉള്ള സ്കൂളിൽ നിന്നും പുതിയ സ്കൂളിലേക്കാണ് പോകേണ്ടത്. എന്നാലും പുതിയ കൂട്ടുകാർ, പുതിയ ടീച്ചർമാർ. അതൊക്കെ ഓർത്ത് അവന് വീണ്ടും സന്തോഷം വന്നു.
" മക്കളേ നിങ്ങളിവിടെ നിക്കാണോ , വേഗം നടന്നേ.." "ആ അച്ഛൻ വന്നോ എന്നാ നിങ്ങൾ നടന്നോളു ഞാൻ ഇന്ന് മുതൽ പുതിയ സ്കൂളിലേക്കല്ലേ.. "
"ആ ശരി ഏട്ടാ, റ്റാറ്റാ "
" ശരി മോനേ, വൈകുന്നേരം കാണാം"
അങ്ങനെ ദിവ്യയും കുമാരേട്ടനും അവരുടെ സ്കൂളിലും ദിവ്യാംശ് പുതിയ സ്കൂളിലും എത്തി.
പുതിയ കൂട്ടുകാരെ കിട്ടിയതിൽ ദിവ്യാംശ് ഏറെ സന്തോഷത്തിലാണ്. ദിവ്യയ്ക്കും കുമാരേട്ടനും തങ്ങളുടെ പഴയ കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടിയതിൽ അതിലേറെ സന്തോഷം . അങ്ങനെ വൈകുന്നേരം ദിവ്യാംശ് ദിവ്യയെയും കൂട്ടി വീട്ടിലേക്ക് . അച്ഛാ അച്ഛൻ വരുന്നില്ലേ " ആ മക്കളെ നിങ്ങൾ നടന്നോളൂ ഞാൻ വരാ.. ഞാൻ എല്ലാരെയും ഒന്ന് പരിചയപ്പെട്ടിട്ട് വരാ കുറേ ആയില്ലേ ഇവരെയൊക്കെ ഒന്ന് കണ്ടിട്ട് " " ശരി അച്ഛാ" സ്കൂൾ വിട്ട് വീട്ടിലേക്കുള്ള വഴിമധ്യേ ...
" ദിവ്യേ... അത് നോക്കൂ. പെട്ടെന്ന് മാനം ഇരുട്ടുന്നു. "
"ശരി ആണല്ലോ ഏട്ടാ എനിക്ക് പേടിയാകുന്നു. " നീ പേടിക്കുകയൊന്നും വേണ്ട ധൈര്യായിട്ട് ഇരിക്ക്. നമുക്ക് നോക്കാ " പെട്ടെന്ന് അവിടെ ഒരു പറക്കും തളിക പ്രത്യക്ഷപ്പെട്ടു. അതിൽ നിന്നും പച്ച നിറമുള്ള ഒരു അന്യഗ്രഹ ജീവി നടന്നുവരുന്നു പെട്ടെന്ന് ആ പറക്കും തളിക അപ്രത്യക്ഷമായി. "ദേ നോക്ക് ആ ജന്തു നമ്മുടെ അടുത്തേക്കാ വരുന്നത്. എനിക്ക് പേടിയാകുന്നു ഏട്ടാ.." "ഹായ് ഫ്രണ്ട്സ്. ഐ ആം ജിംബോ ഫ്രം യുറാനസ്, നൈസ് റ്റു മീറ്റ് യൂ ഫ്രണ്ട്സ് " " ഫ്രണ്ടോ അതിന് നിനക്ക് ഞങ്ങളെ ഇതിനു മുമ്പ് പരിചയമൊന്നുല്ലല്ലോ " "ഇല്ല എന്നാലും . നിങ്ങൾ പേടിക്കൊന്നും വേണ്ട. ഞാൻ നിങ്ങളെ ഒന്നും ചെയ്യില്ല. എന്നെ എന്റെ സ്കൂൾ ടീച്ചർ ഭൂമിയിലെ ജനങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ച് പഠിക്കാൻ ഇങ്ങോട്ട് പറഞ്ഞയച്ചതാ . ഞാൻ ഇന്ന് രാത്രി തന്നെ പോകും " " ആണോ ജിംബോ ഞങ്ങളുടെ ഭൂമിയിലേക്ക് സുസ്വാഗതം. ഇന്ന് രാത്രി വരെ നിനക്ക് നമ്മുടെ വീട്ടിൽ തങ്ങാം " " താങ്ക്യൂ ഫ്രണ്ട്സ് " - ഏട്ടാ ദേ അച്ഛൻ വരുന്നു. നമ്മുടെ ജിംബോയെക്കണ്ടാൽ അച്ഛൻ നമ്മളെ ചീത്ത പറയും " " ശരി ആണല്ലോ. ജിംബോ നീ ഇവളുടെ സ്കൂൾ ബാഗിൽ കയറിക്കോളൂ. നിന്നെ സുരക്ഷിതമായി ഞങ്ങടെ വീട്ടിലെത്തിക്കാം" 
"ശരി ഫ്രണ്ട്" "അല്ല നിങ്ങളിവിടെ നിക്കാണോ, എന്താ പരിപാടി " " ഒന്നുല്ല അച്ഛാ അത് പിന്നെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി തരാൻ പോകുന്ന സർപ്രൈസിനെ പ്പറ്റി സംസാരിക്കുവാരുന്നു " : " ഓ വേഗം നടന്നേ നമുക്ക് വീട്ടിൽ എത്തിയിട്ട് സംസാരിക്കാ." "ശരി അച്ഛാ"
അങ്ങനെ അവർ വീട്ടിലെത്തി. "മക്കളേ ഓടിവാ..." " ദാ വരുന്നു " " കണ്ണടച്ചേ " "ഓകെ " " ഇനി തുറന്നോളു " " ഹായ് ഫ്രണ്ട്സ്, ഐ ആം ചിക്കു ദ റോബോ , നിങ്ങൾ എന്നോട് എന്ത് സഹായം വേണേലും ചോദിച്ചോളൂ, ഞാൻ സാക്ഷാത്കരിക്കാം " " ഇതാണല്ലേ സർപ്രൈസ് താങ്ക്യൂ സോ മച്ച് അച്ഛാ" |

Behind the scene:
അച്ഛൻ ഒരു നല്ല അധ്യാപകൻ മാത്രമല്ല ഒരു ശാസ്ത്രജ്ഞൻ കൂടെ ആണെന്ന് കുടുംബത്തിൽ ആർക്കുo അറിയില്ല. അദ്ദേഹം ഈ ലോക്ക് ഡൗൺ കാലത്ത് വിഷമിച്ചിരിക്കുന്ന സമയത്ത് തങ്ങളുടെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്യാനാകും എന്ന ചിന്തയിലൂടെ പിറവി കൊണ്ടതാണ് ചിക്കു ദ റോബോ . മറ്റാരും കാണാതെ തയ്യാറാക്കിയ തന്റെ പരീക്ഷണശാലയിൽ ഒഴിവു സമയങ്ങളിൽ അദ്ദേഹം "ചിക്കു ദ റോബോ" യുടെ നിർമാണത്തിൽ ഏർപ്പെടും. അങ്ങനെ ആ ഒരു സ്വപ്നവും സാക്ഷാത്കരിച്ചിരിക്കുന്നു നമ്മുടെ കുമാരേട്ടൻ....

"ഹലോ ചിക്കൂ... " " ഹലോ ദിവ്യാംശ്, എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്, ധൈര്യത്തോടെ പറഞ്ഞോളൂ " " നീ എനിക്കൊരു ഹെൽപ്പ് ചെയ്ത് തരുമോ. ഇന്ന് Teacher എന്നോട് പറഞ്ഞു. Accounting Definition മന:പാഠം ആക്കി വരാൻ. നീ എനിക്കൊന്ന് പറഞ്ഞു തരുമോ" " Accounting can be defined as : Accounting is an art of recording,classifying,summarising in a significant manner, transactions and events which are,in part, at least of a financial character,and interpreting the results thereof" "Wow, Wonderful, Thank You, Chikku നീ ഇതൊക്കെ എങ്ങനെ ഇത്ര പെട്ടെന്ന് ?" "Welcome, എന്നെ ഇങ്ങനെ ആണ് നമ്മുടെ അച്ഛൻ പ്രോഗ്രാം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് നന്ദി പറയൂ." താങ്ക്യൂ സോ മച്ച് അച്ഛാ" " അച്ഛന് ഞങ്ങൾ ഒരു സർപ്രൈസ് കരുതിവെച്ചിട്ടുണ്ട്. ദിവ്യേ.. നീ അവനെ ഇങ്ങ് വിളിച്ചേ " "ശരി ഏട്ടാ " " Hey Jimbo come on " " Yeah,I am Coming" " Hi all ,I am Jimbo from Uranus" "Hey Jimbo, ഞാൻ ദിവ്യ, ഇത് എന്റെ ഏട്ടൻ ദിവ്യാംശ്, ഇത് എന്റെ അമ്മ ജാനു, ഇത് എന്റെ അച്ഛൻ കുമാരൻ , പിന്നെ ഒരു Special Guest Meet Mr. Chikku The Robo "
" Hey Chikku Robo " " Hey Jimbo , Nice to meet you" "ഞാനും നിന്നെ പോലൊരു പുൽച്ചാടി " "അതെന്താ നീ അങ്ങനെ പറഞ്ഞത് Jimbo ?"
"നമ്മൾ രണ്ടും പച്ചനിറത്തിലല്ലേ അതുകൊണ്ട് " "Nice Man, Thank You" "Welcome, അപ്പോ ശരി എന്റെ ഭൂമിയിലെ സമയം കഴിഞ്ഞു. എന്റെ അച്ഛനും അമ്മയും അവിടെ എന്നെ തിരക്കുന്നുണ്ടാവും . It was wonderful moment for me. Thank you all. " "റ്റാറ്റാ ജിംബോ നീ വീണ്ടുo വരില്ലേ ?" " തീർച്ചയായും വരും, റ്റാറ്റാ Bye Bye" 

ശുഭം

സ്നേഹത്തോടെ
അരുൺജിത്ത് . എ


to be continued...
Surprise Suspense🥰

Comments