Atithi Devo Bhava
അതിഥി ദേവോ ഭവ:
#Lockdown Diary Part 6
രചന അരുൺജിത്ത് എ #AJCreative
"ഹോ, ഈ വീട്ടുജോലി ഒക്കെ ചെയ്ത് നടുവൊടിഞ്ഞു "
"എടീ എന്നാ പറ്റിയെടീ? നീ ഈ രാവിലെത്തന്നെ ഇങ്ങനെ നിലവിളിക്കുന്നേ?"
" ഹോ , ഒന്നും പറയേണ്ടേന്നേ, ഈ വീട്ടിലെ എല്ലാ ജോലീം, തറ തുടപ്പും, തുണി കഴുകലും പാചകവും എല്ലാം ചെയ്ത് എന്റെ നടുവെടിഞ്ഞു..എന്റെ സങ്കടം ആരു കേൾക്കാനാ? എന്റീശ്വരാ..."
" ഹോ നീ ആ ചിക്കൂ നോട് പറയാരുന്നില്ലേ ?" "അവൻ ഒരു റോബോട്ടല്ലേ. അവനീ പണിയൊക്കെ അറിയാമോ?" "പിന്നില്ലാതെ, അവനറിയാത്ത പണി ഈ ലോകത്തില്ല. നീ അവനെ ഇങ്ങു വിളിച്ചേ..." "ടാ ചിക്കൂ , ഒന്നിങ്ങു വന്നേടാ " "ദാ വരുന്നു , എന്ത് പറ്റി മമ്മീ?" - " ഒന്നും പറയേണ്ടെന്നേ... ഈ വീട്ടിലെ പണി മുഴുവൻ ചെയ്ത് എന്റെ നടുവൊടിഞ്ഞു. ഇനി ഒരടി നടക്കാൻ മേല.." "അയ്യോ... അമ്മയ്ക്കിത് നേരത്തെ പറയാമായിരുന്നില്ലേ. ഞാൻ സഹായിക്കാമായിരുന്നല്ലോ..? എന്നെ ഈ കുടുംബത്തിലെ ഒരംഗത്തെ പോലെ കണ്ടാൽ മതി. ഞാൻ എന്ത് സഹായവും നിങ്ങൾക്ക് വേണ്ടി ചെയ്ത് തരും. അതിന് നിങ്ങടെ സ്നേഹം മാത്രം പ്രതിഫലമായി തന്നാൽ മതി." "താങ്ക്യൂ ചിക്കൂ. ഞാൻ ചോറ് അടുപ്പത്ത് ഇട്ടിട്ടുണ്ട്. നീ അത് വെന്താൽ സ്റ്റൗ ഓഫ് ചെയ്ത് എടുത്തുവെയ്ക്കണേ!" "ശരി അമ്മേ, അമ്മ പോയി വിശ്രമിച്ചോളു... "
" എടീ ദിവ്യ, ഒന്നിങ്ങു വന്നേ"
- " ആ ,എന്താ ഏട്ടാ?"
"ഒന്നുല്ല , പിന്നെ നമ്മടെ ജിഠബോയ്ക്ക്, യുറാനസിൽ നിന്നും ഇത്രയും ദൂരം യാത്ര ചെയ്ത് നമ്മുടെ ഭൂമിയിലെത്തിയ നമ്മുടെ അതിഥിയെ നമുക്ക് വേണ്ട പോലെ സത്കരിക്കാൻ കഴിഞ്ഞില്ലല്ലോന്ന് ആലോചിക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു. " " ആ ശരിയാണല്ലോ , " അതിഥി ദേവോ ഭവ: എന്നാണല്ലോ നമ്മുടെ ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്, എന്നു വെച്ചാൽ നമ്മുടെ അതിഥികളെ നമ്മൾ ദൈവത്തെപ്പോലെ കാണണം എന്ന് " " അത് ശരി തന്നെ, നമുക്ക് ഇനി അവൻ വരുമ്പോ ഉഗ്രൻ ട്രീറ്റ് തന്നെ കൊടുക്കണം" "അതെ ഏട്ടാ, അതിന് നമ്മുടെ ചിക്കു ദ റോബോ യെ കൂടെ കൂട്ടാം സഹായത്തിന്. അവനും ഭയങ്കര സന്തോഷമുണ്ടാവും ..."
"ഹലോ ഫ്രണ്ട്സ്, നൈസ് റ്റു മീറ്റ് യൂ എഗെയ്ൻ "
"എടാ ജിംബോ നീ ഇത്ര പെട്ടെന്ന് വീണ്ടും ഇവിടെത്തിയോ.. നിനക്ക് നൂറായുസ്സാ ... ഞങ്ങളിപ്പോ നിന്നെപ്പറ്റി സംസാരിച്ചതേ ഉള്ളൂ " " ആട്ടെ എന്താ എന്നെപ്പറ്റി നിങ്ങൾ പറഞ്ഞത് " "അതോ നീ ഇവിടെ വന്നിട്ട് നിന്നെ വേണ്ട പോലെ സത്കരിക്കാൻ കഴിഞ്ഞില്ല സോറി" "അത് സാരല്ല " "പിന്നെ അവിടെ എന്തൊക്കെയുണ്ട് വിശേഷം " " നിങ്ങളോട് ഒരു സന്തോഷവാർത്ത അറിയിക്കാൻ ആണ് ഞാൻ വന്നത് ...."
Surprise, Suspense🥰
തുടരും
സ്നേഹത്തോടെ
അരുൺജിത്ത് എ
Comments
Post a Comment