കൊവിഡ് 20

 

കൊവിഡ് 20
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
അരുൺജിത്ത് എ

"ഹല്ല ഇതാരപ്പാ, കൊറോണയോ "

" അതെ, എന്ത് വേണം"

"അല്ല,ഇങ്ങളീ ലോകം മുഴുവന്ള്ള ജനങ്ങളെയെല്ലാം കൊന്നൊടുക്കുവാണല്ലോ ?"

"അത് പിന്നെ .............

ഞാനും ന്റെ സുഹൃത്ത് നിപ യുമൊക്കെ പരത്തുന്നത് വവ്വാൽ വഴിയാണ് നാണല്ലോ ങ്ങളെ ശാസ്ത്രഞ്ജന്മാരുടെ നിഗമനം. അതിനെപ്പറ്റിയൊന്നും ഞമ്മക്കറിഞ്ഞൂടാ...
പിന്നെ ങ്ങള് മനുഷ്യന്മാര് ഈ പ്രകൃതിയോട് എന്തൊക്കെ ക്രൂരതയാ ഈ ചെയ്തു കൂട്ടുന്നേ..."

" ആ ഞമ്മക്കൊന്നും തിരിഞ്ഞില്ല ... യ്യ് ഒന്ന് തെളിച്ച് പറ കൊറോണേ "

" അതായത് ങ്ങള് മനുഷ്യന്മാര് ങ്ങളെ ഫാക്ടറീന്നും ആശുപത്രീന്നും എല്ലാമായി മലിനജലവും മറ്റ് പല ചപ്പുചവറുകളും ശുദ്ധവും പവിത്രവുമായ നദികളിലേക്കല്ലേ ഒഴുക്കിവിടുന്നേ... അത് ചെന്നെ ത്തുന്നതാകട്ടെ കടലിലേക്കും. അതുവഴി നദീലും കടലിലുമൊക്കെ ആയി  ജീവിക്കുന്ന അനേകായിരം ജീവജാലങ്ങൾക്ക് ഭീഷണി ആവുകയും അവ നശിച്ചു പോവുകയും ചെയ്യുന്നില്ലേ... പിന്നെ ങ്ങള് മനുഷ്യന്മാർ പല ജീവജാലങ്ങളെയും വേണ്ടീട്ടും വേണ്ടാതെയും കൊന്ന് ഭക്ഷണമാക്കുന്നില്ലേ. അവറ്റകൾക്കൊന്നും  ഈ ലോകത്ത് ജീവിക്കാൻ അവകാശല്ലേ ? അധികാരല്ലേ!"

" ആ അത് ങ്ങള് പറഞ്ഞത് ശര്യാ..! ങ്ങള് ഇതൂടെ പറയ്. ന്താച്ചാൽ ങ്ങളെ കയ്യിന്ന് രക്ഷപ്പെടാൻ ഞമ്മളെന്തൊക്കെയാ ഈ ചെയ്യേണ്ടിയത്?"
"ങ്ങള് പുറത്തേക്കൊന്നും അധികം എറങ്ങാണ്ടെ വീട്ടിത്തന്നെ കഴിവതും കുത്തിരിക്ക്യാ.. പിന്നെ അഥവാ പുറത്തിറങ്ങാന്ന് ണ്ടെങ്കിൽ മാസ്കും സാനിറ്റൈസറും നിർബന്ധമായും കരുതുക. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും അല്ലേൽ സാനിറ്റൈസർ കൊണ്ട് ങ്ങളെ കയ്യൊക്കെ അങ്ങ് വൃത്തിയാക്കിക്കോളീന്ന്. പിന്നെ രോഗികളുമായുംരോഗലക്ഷണങ്ങളുള്ള ആളുകളുമായുമുള്ള  സമ്പർക്കo കഴിവതും ഒഴിവാക്കുക എന്ന് വെച്ച് അവരെ ഒരു കാരണവശാലും അവഗണിക്കരുത്. അവർക്ക് വേണ്ടത് കരുതലും രോഗം ഉടൻ ഭേദമാകും എന്നുളള ശുഭചിന്തകളും ആണ്. മറ്റുള്ള ആളുകളിൽ നിന്നും കഴിവതും അകലം പാലിക്കാൻ ശ്രമിക്കുക. ങ്ങനൊക്കെ ചെയ്തിണ്ടേൽ ഞമ്മളല്ല ഈ ലോകത്തെ ഒരു വൈറസും ങ്ങളെ മേത്ത് പിടികൂടൂല്ല അത് ഞമ്മടെ ഒറപ്പാ... ന്നാ ഞമ്മള് പോട്ടെ!"
" ആ ശരി! ന്തായാലും താങ്ക്സ് ണ്ട് ട്ടോ.''

ശുഭം

ഏവർക്കും നന്ദി
അരുൺജിത്ത് എ

Comments